ഒരു കറന്റ് പ്രശ്നത്തെ തീം ആകി ഹനീഫ് അദാനി സംവിധാനം ചെയ്ത് ഈ മമ്മുക്ക ചിത്രം ഡേവിഡ് നിയാൻ എന്നാ ബിൽഡറുടെയും അയാളുടെ കുടുംബത്തിന്റെയും കഥ പറയുന്നു...
സ്വന്തം അച്ഛനെ സൂപ്പർഹീറോ ആയി കാണുന്ന അയാളുടെ മകൾ സാറയും , ഭാര്യയോടും കുട്ടി സന്തോഷ ജീവിതം നയിച്ച് വന്ന ഡേവിഡിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷ ഒരു അതിഥി വരുന്നതോടുകൂടി കഥയ്ക് ഒരു പ്രതികാര സ്വഭാവം ലഭിക്കുന്നു..
ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു വില്ലൻ വേഷത്തെ കടം എടുത്തുകൊണ്ടാണ് കഥ മുന്പോട് പോകുന്നതെങ്കിലും വളരെ വൃത്തിയായി തന്നെ ആ വേഷം ചെയ്ത അദേഹം അത് കൈകാര്യം ചെയ്തു... (ആ പേര് പറഞ്ഞ സ്പോയ്ലർ അലെർട് ആകും...അതുകൊണ്ട് മാത്രം ഇവിടെ പറയുനില്ല എന്ന് മാത്രം) ...
എടുത്തു പറയേണ്ടത് ഈ സിനിമയുടെ മേക്കിങ് ആണ്... സ്ലോ മോഷൻ സീന്സ് കുറെ ഉണ്ടെകിലും അത് കുറച്ച അധികം ആയി പോയില്ലേ എന്ന ഒരു തൊനൽ... ബട്ട് അത് സിനിമയിൽ അത്രേ വലിയ കല്ലുകടി അയി തോന്നിയില്ല....
പിന്നെ ചില സീന്സ് ... ടീസറിൽ കണ്ട ആ സിഗരറ്റ് വലിച്ചു കൊണ്ട് വീടിനു ഇറങ്ങി വരുന്ന രംഗം, ലിഫ്റ്റിൽ വച്ചുള്ള കരയുന്ന രംഗം, പോലീസിനെ പറ്റുച്ചിട്ടുള്ള ഈ നടു വിരൽ പോകുന്ന രംഗം, അവസാന മിനിറ്റ വരെ വില്ലനെ സസ്പെൻസ് ആകി വച്ച ഭാഗം എല്ലാം മികച്ചതായിരുന്നു...
എന്തായാലും ഹനീഫ് അദാനി എന്നാ സംവിധായകൻ തന്റെ കയ്യൊപ്പ് മലയാള സിനിമയിൽ പതിപ്പിച്ചു കഴിഞ്ഞു.. മമ്മുക്ക ആദ്യ 50 കോടി സിനിമ....കാണാൻ മറകേണ്ട.....
#the #vintage #mamuka #is #back

No comments:
Post a Comment