Wednesday, November 29, 2017

Sleep tight ( mientras duermes- spanish)



ജയം ബലാഗുറേറോയുടെ സംവിധാനത്തിൽ ആൽബർട്ടോ മാറിനി എഴുതിയ ഈ സിനിമ ഒരു ഫ്ലാറ്റിൽ നടക്കുന്ന കഥ ആണ്...

സീസർ എന്ന അപാർട്മെന്റ് സൂക്ഷിപ്പുകാരനിലൂടെ വികസിക്കുന്ന ഈ സിനിമ അയാളുടെ മാനസിക അവസ്ഥയുടെ ബാക്കിപത്രമാണ്... അയാളുടെ വിശ്വാസത്തിൽ അയാൾക് ഒരിക്കലും സന്തോഷവാൻ ആകാൻ കഴിയില്ല... അതുകൊണ്ട് അയാൾ കൂടെ ഉള്ള എല്ലാരുടെയും ജീവിതം നരകതുല്യം ആകാൻ പുറപ്പെടുന്നു...പക്ഷെ ഫ്ലാറ്റിൽ ഉള്ള ക്ലാര എന്ന സ്ത്രീ മാത്രം അയാളുടെ വഴിക് വരാഞ്ഞപ്പോ അയാൾ അവളെ മാനസികമായി തളർത്താൻ ഒരു പുതിയ വിദ്യ കണ്ടുപിടികുന്നതും പിന്നീട നടക്കുന്ന ത്രില്ലിംഗ് ആയ സംഭവവികാസങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്... ഏൻഡ് ട്വിസ്റ്റ് അപാരം.........

ക്രിറ്റിക്സിൽ നിന്നും ആൾക്കാരിൽ നിന്നും പോസറ്റീവ് റിവ്യൂസ് കിട്ടിയ ഈ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം ആയിരുന്നു....സീസർ ആയി അഭിനയിച്ചിട്ടുള്ള ലൂയിസ് ടോസർ ആ വേഷത്തിൽ ശെരിക്കും തകർത്തു.... അടുത്ത കാലത് ഇത്രെയും മികച്ച ഒരു സിനിമ ഞാൻ കണ്ടിട്ടില്ല.... കാണാൻ മറക്കേണ്ട....

No comments:

Post a Comment