"Every child is special " എന്ന concept ടമെടുത്തു കൊണ്ട് സനൂപ്, ജയേട്ടൻ, രമ്യ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആയി റോജിൻ തോമസിന്റെ തിരക്കഥയിൽ അദ്ദേഹവും ഷാനിൽ മുഹമ്മദും കൂടി സംവിധാനം ചെയ്ത ഈ ചിത്രം റിയാൻ ഫിലിപ്പ് എന്ന പത്തു വയസ്സുള്ള ഒരു കുട്ടിയെ ചുറ്റിപറ്റി മുന്പോട് പോകുന്നു...
കണക് സബ്‌ജെക്ടിൽ കുറെ ഏറെ പ്രശ്നങ്ങൾ നേരിടുന്ന റിയാൻ പഠിത്തത്തിൽ ഒഴപ്പുന്നതും അതിനിടെ അവന്റെ ജീവിതത്തിൽ മങ്കി പെൻ എന്ന മാജിക് പേന വരുന്നതോട് കുടി അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് സംവിധായകർ ഈ ചിത്രത്തിലൂടെ പറയുന്നത്.
സനൂപ് റിയാൻ ആയി വേഷം ഇട്ടപ്പോൾ അച്ഛൻ റോയ് അയി ജയേട്ടനും, അമ്മ സമീറ ആയി രമ്യയയും മികച്ച അഭിനയമുഹൂര്തങ്ങൾ ആണ് കാഴ്ചവെക്കുനത്...
ഇവരെ കൂടാതെ വിജയ് ബാബു, ജോയ് മാത്യു, ഗൗരവ് മേനോൻ,ഇന്നോസ്ന്റ് എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപികുന്നു...
ഫ്രൈഡേ ഫിലിം ഹോസ് പ്രദർശനത്തിന് എത്തിച്ച ഈ ചിത്രം ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം ആണ്....
രാഹുൽ സുബ്രഹ്മണ്യം കമ്പോസ് ചെയ്ത ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഇതിൽ "എന്ന കണിമലരെ "എന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങൾ ഒന്ന്ആണ്..
കേരള സ്റ്റേറ്റ് ഫിലിം അവാർഡ്‌സിൽ മികച്ച ചിൽഡ്രൻ ഫിലിം,ഡിറക്ടർസ്, ചൈൽഡ് ആര്ടിസ്റ് അവാർഡ് കരസ്ഥമാക്കിട്ടുള്ള ഈ ചിത്രം ഇതേ അവാർഡുകൾ ക്രിട്ടിക്സ് അവാർഡിലും കരസ്ഥമാക്കി..
ബോക്സ് ഓഫീസിലും മികച്ച വിജയം ആയിരുന്ന ഈ ചിത്രത്തിന്റെ ഗാനങ്ങൾ ചെയ്ത രാഹുൽ രമ്യയുടെ അനിയൻ ആണ്....
ഒരു മികച്ച ചിത്രം.

No comments:
Post a Comment