തല അജിത് നായകൻ ആയ ഈ ശിവ ചിത്രം ഒരു സ്പൈ ത്രില്ലെർ ആണ്...
എ കെ എന്ന അജയ് കുമാർ ആയി അജിത് നിറഞ്ഞാടിയപ്പോ ആര്യൻ സിംഗ് എന്ന കഥാപാത്രമായി വിവേക് ഒബ്രോയും കട്ടക് നിന്നു...
പക്ഷെ എന്താ പറയാ...ഒരു മികച്ച കഥയുടെ ഒന്നിനും കൊള്ളാത്ത ആവിഷ്കാരവുമായി മാറി ഈ ചിത്രം ....
എ കെ എന്ന സ്പൈ ഏജന്റിനെ തേടി അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൂട്ടുകാരനായ ആര്യൻ വരുന്നതും അതിലൂടെ എ കെ യുടെ കഥയും അയാളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം....
ആകെ കുറച്ച പോസ്റ്റീവ്സ് ഉള്ളത്...
*തല
*വിവേക് ഒബ്രോയ
*തീം മ്യൂസിക്
*കാജൽ
വെറും സെക്കന്റുകൾ കൊണ്ട് ഒരു സിസ്റ്റം ഫുൾ കമ്പ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്യുന്നതും, വരുന്ന ഇംഗ്ലീഷും, വിദേശികളും തമിഴ് സംസാരികുന്നതും ഇങ്ങനെ ഉള്ള കുറെ അധികം ക്ലിഷേകൾ കഥയുടെ ആസ്വാദനത്തെ ശരിക്കും ബാധിക്കുണ്ട്...
അനിരുദ്ധിന്റ കോമ്പോസിഷനിൽ വന്ന ഏഴു ഗാനങ്ങളിൽ തീം മ്യൂസിക് , കാദല , എന്നി ഗാനങ്ങൾ കുഴപ്പമില്ല.ബാക്കി എന്തിനോ വേണ്ടി തിളച്ച സാംബാർ പോലെ തോന്നി...
കരുണാകരന്റെ ചില കോമഡി നമ്പറുകൾ നമ്മളെ ചിരിപ്പിക്കുമെങ്കിലും ആവശ്യം ഉള്ളടുത്തും ഇല്ലാതടുത്തും കോമഡി തിരുകി കെട്ടിയത് അരോചകമായി തോന്നി..
എന്തിരുന്നാലും തലയുടെ ഡെഡിക്കേഷന് ഒരു ബിഗ് സല്യൂട്ട് കൊടുത്തേ മതിയാകു. ശങ്കർ പണ്ട് ഐ കാണിച്ച നമ്മെ പറ്റിച്ച പോലെ ഇവിടെ ശിവ ചെയ്യുന്നു...
അത്ര മാത്രം...
വാൽകഷ്ണം :
തലയുടെ അടുത്ത പടവും ശിവ തന്നെ ആണ് സംവിധാനം എന്ന് കേട്ടു...
ഇഷ്വര , ഭഗവാനെ ശിവക് നല്ലത് മാത്രം വരുത്തനെ....

No comments:
Post a Comment