ജയപ്രകാശ് നാരായൺ എഴുതി അഭിനയിച്ച സംവിധാനം ചെയ്ത ഈ രണ്ടു ഭാഷാ ത്രില്ലെർ ഇപ്പൊ നമ്മൾ അടച്ച മുറികളിൽ കമ്പ്യൂട്ടറിന്റെ മുന്നിൽ നടത്തുന്ന ചേഷ്ടകൾ വേറെ ഒരാളുടെ ജീവിതത്തിൽ എങ്ങനെ മാറ്റി മരിക്കുന്നു എന്നത്തിന്റെ പച്ചയായ ആവിഷ്കാരമാണ്....
അരവിന്ദിന്റെ ലൈംഗിക ജീവിതം അത്ര നല്ലതല്ല...അതുകൊണ്ട് അദ്ദേഹം ആ സുഖം കണ്ടെത്തുന്നത് ഓൺലൈൻ ചാറ്‌സിലൂടെ ആണ്... ഒരു ദിവസം ഒരു അപ്രതീക്ഷത അതിഥി അയാളുടെ ചാറ്റ് ബോക്സിൽ വരുത്തത്തോടു കൂടി കഥ പുതിയ വഴിത്തിരിവിൽ എത്തുന്നു.. പിന്നീട അങ്ങോട് സിനിമ ഒരു ത്രില്ലെർ മോഡ് പിടിക്കുകയും അയാൾ ആ അതിഥിയിൽ നിന്നിം രക്ഷപെടാൻ ശ്രമിക്കുന്നതും ആണ് കഥാ ഹേതു...
അരവിന്ദ ആയി ജയപ്രകാശ് നാരായൺ മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്...അതുപോലെ യോഹാൻ ആയി ആനന്ദസ്വാമിയും..
മികച്ച നവാഗത സംവിധായകന്റെ അവാർഡ്, ബേസ്ഡ് തിരക്കഥ , വേറെയും കുറെ അധികം അവാർഡ്‌കൾ കരസ്ഥമാക്കിട്ടുള്ള ചിത്രം ആരും മിസ് ചെയ്യരുത്.... കാരണം ഇതൊരു താക്കിത് ആണ്.. ലെന്സിലൂടെ പലതും കാണുന്നവർക് ഉള്ള താക്കിത്....

No comments:
Post a Comment