Tuesday, November 28, 2017

Parava


അതിഗംഭീരം.... മച്ചാൻ  പൊളിച്ചു....തന്റെ ആദ്യ സംവിധാന സംരഭം മനസ്സിൽ ഒരുപാട്  സന്തോഷവും പിന്നീട ഒരു ചെറിയ മധുരിക്കുന്ന നൊമ്ബരവും ആക്കിത്തന്ന സൗബിൻ മച്ചാണ് ഒരു ബിഗ് സല്യൂട്ട...

മട്ടാഞ്ചേരിയിലെ രണ്ടു കുട്ടി പറവപരതകാരായ  ഇർഷാദ് ഹസീബ് എന്നിവരിലൂടെ വികസിക്കുന്ന കഥ പിന്നീട ഇമ്രാനിലേക് കടക്കുന്നു.... ഒരു പറവ പറത്തിന്റെ ബാക്കിപത്രമായി കഥ അവശേഷികുമ്പോ  മനസിന്റെ ഉള്ളിൽ ഒരു നൊമ്പരത്തിന്റെ ബാക്കിപത്രമായി  സ്‌ക്രീനിൽ വന്ന എല്ലാരും മിന്നിയ ഇതുപോലത്തെ ഒരു സിനിമ ഈ അടുത്തകാലത്തു  ഇതേവരെ കണ്ടിട്ടില്ല....

അമൽ ഷാ, ഗോവിന്ദ്, ദുൽഖുർ, സിദ്ദിഖ്, സൗബിൻ എന്നിവർ എല്ലാവരും സ്വന്തം വേഷങ്ങൾ ഗംഭീരമാക്കി...
റെക്സ് വിജയൻ സൗണ്ട് ട്രാക് ഇട്ടാ ഗാനങ്ങൽ എല്ലാം മികച്ചതായിരുന്നു...

സിനിമയുടെ ടൈറ്റിൽ കാർഡ് ചെയ്ത എല്ലാര്ക്കും എന്റെ ബിഗ് സല്യൂട്ട്... ശെരിക്കും ഞെട്ടിച്ചു... മലയാള സിനിമയിൽ ഇതേവരെ കണ്ടിട്ടില്ലാതെ ഒരു പുതിയ പരീക്ഷണം എന്ന നിലയിൽ സൗബിനിനും കൂട്ടർക്കും ഒരു പ്രത്യേക അനന്ദനം അർഹികുന്നു..

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ സിനിമ ഒരു വലിയ വിജയം ആയി തീരട്ടെ എന്ന് ആശംസിച്ചികൊണ്ട്....

No comments:

Post a Comment