ഷാജികൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി ശോഭന എന്നിവർ നായകൻ നായിക ആയി അഭിനയിച്ചിട്ടുള്ള ഈ ആക്ഷൻ ത്രില്ലെർ അനീതിക്കെതിരെ പോരാടുന്ന പോലീസ് കമ്മിഷണർ ഭരത് ചന്ദ്രന്റെ കഥ പറയുന്നു..
കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ആയ അദ്ദേഹം മോഹൻ തോമസ് എന്ന ബിസിനെസ്സ് ടൈക്കൂനിയെയുമായി പ്രശ്ങ്ങൾ ഉണ്ടാകുന്നതും പിനീട് അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്...
തീപ്പൊരി ഡ്യലോഗ്സ് കുറെ ഉള്ള ചിത്രത്തിൽ ഭരത് ചന്ദ്രന്റെ " മോഹൻ തോമസിന്റെ " എന്ന തുടങ്ങുന്ന ഇടിവെട്ട് ഡയലോഗ് ഇന്നും എല്ലാവക്കും പ്രിയപ്പെട്ട ഒരു ഡയലോഗ് ആയിരിക്കും....
സുരേഷ് ഗോപി ശോഭന ഇവരെ കൂടാതെ എം ജി സോമൻ, കെ പി എ സി സണ്ണി, രതീഷ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ഈ സിനിമ അന്നേവരെ ഉള്ള എല്ലാ കളക്ഷൻ റെക്കോർഡുകൾ കാറ്റിൽ പറത്തിക്കൊണ്ട് വലിയ വിജയം ആയി... ആന്ധ്രായിൽ പോലീസ് കമ്മിഷണർ എന്ന പേരിൽ മൊഴിമാറ്റിട്ടുള്ള ഈ ചിത്രം അവിടെയും അദ്‌ഭുദ വിജയം കൊയ്തു...

No comments:
Post a Comment