Tuesday, November 28, 2017

Hebbuli (kannada)



ഒരു കമാൻഡോ ഓപ്പറേഷൻ കഴിഞ്ഞു തിരിച്ച വരുന്ന റാമിനെ തേഡി അവന്റെ ചേട്ടന്റെ മരണ വാർത്ത എത്തുന്നു... അയാൾ എന്തോ കാരണം കൊണ്ട് ആത്മഹത്യ ചെയ്തു എന്ന് വാർത്ത... അങ്ങനെ റാം നാട്ടിലേക് തിരിക്കുന്നു... പക്ഷെ നാട്ടിൽ അദ്ദേഹത്തെ തേടി ഒരു വലിയ സത്യം ഒളിഞിരിപ്പുണ്ടായിരുന്നു... ആ സത്യത്തെ തേടിയുള്ള പിന്നീട ഉള്ള യാത്രയാണ് ഈ എസ്‌ .ശ്രീകാന്ത് ചിത്രത്തിന് ഇതിവൃത്തം...

റാം എന്ന പാരാ കമാൻഡോ ഓഫീസർ ആയി കീച്ച സുദീപും അദ്ദേഹത്തിന്റെ ഏട്ടൻ സത്യമൂർത്തി ആയി വി രാവിചന്ദ്രനും മികച്ച അഭിനയമുഹൂർത്തകൾ ആണ് കാഴ്ചവെക്കുന്നത്....

ഇവരെ കൂടാതെ അമല പോൾ, കബീർ സിംഗ് , രവി ശങ്കർ എന്നിവരും ചിത്രത്തിലൂടെ അവരുടെ മികച്ച സാന്നിധ്യം അറിയിക്കുന്നു...

അമല പോളിഇന്റെ ആദ്യ കന്നഡ ഫിലിം
കൂടാതെ മാണിക്യ എന്ന ചിത്രത്തിന് ശേഷം സുദീപും രവിചന്ദ്രനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്....

അർജുൻ ജന്യ എഴുതിയ വരികൾക് അദ്ദേഹം തന്നെ മ്യൂസിക് ചെയ്ത ആറു ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്...

കന്നഡയിലെ മികച്ച ഫസ്റ്റ് ഡേ ഓപ്പണിങ് കിട്ടിയ ഈ സിനിമ ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെചു... കാണാൻ മറക്കേണ്ട....

No comments:

Post a Comment