Tuesday, November 28, 2017

Anadabhadram



സുനിൽ പരമേശ്വരന്റെ അതെ പേരിൽ ഉള്ള നോവലിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ സിനിമ അനന്ദനിലൂടെ (പൃഥ്വിരാജ്) വികസിക്കുന്നു ...

'അമ്മ പറഞ്ഞ കഥയിലെ ശിവപുരം എന്ന അവർ ജനിച്ചു വളർന്ന ഗ്രാമം കാണാനും  അമ്മയുടെ അവസാനത്തെ ആഗ്രഹം ആയ അവരുടെ ചിതാഭസ്മം ശിവകാവിൽ വച്ച് ആയിരം ദീപങ്ങൾ തെളിയിക്കാനായും അമേരിക്കയിൽ നിന്നും ശിവപുരതേക് വരുന്ന അനന്ദൻ അവിടത്തെ ദുര്മന്ത്രവാദി ആയി ദിഗംബരനെ പരിചയപ്പെടുനത്തോട് കുടി നടക്കുന്ന സംഭവവികാസങ്ങൾ ആണ് ഈ സന്തോഷ് ശിവൻ ചിത്രത്തിന്  ഇതിവൃത്തം..

നാഗമാണിക്യം കൈക്കലാക്കാൻ കുഞ്ഞൂട്ടൻ വിടാത്തത്കൊണ്ട് ദിഗംബരൻ എങ്ങനെ അതിനു ഉപായം കണ്ടെത്തതും അതിനു വേണ്ടി അയാൾ നടത്തുന്നതും ആഭിചാരവും, അയാളുടെ വിക്രിയകളും എല്ലാം മികച്ച രീതിയിൽ സംവിധായകൻ ക്യാമെറയിൽ പകർത്തിട്ടുണ്ട്..

ദിഗംബരൻ എന്ന കഥാപാത്രം ആയി മനോജ് കെ ജയൻ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ആണ് ചെയ്തത്.. അതുപോലെ നമ്മുടെ സ്വന്തം മണിച്ചേട്ടന്റെ ചെമ്പൻ, ഹനീഫിക്കയുടെ മറവി മത്തായി,റിയ സീനിന്റെ ഭാമ എല്ലാ കഥാപാത്രങ്ങളും ഇന്നും മനസ്സിൽ തങ്ങിനിൽകാത്തവിധം അത്രയും മികച്ച കഥാപാത്രങ്ങൾ ആയിരുന്നു....

മികച്ച മ്യൂസിക് ഡയറക്ടർ, എഡിറ്റർ, സിനിമാട്ടോഗ്രാഫ്യ്, ആര്ട്ട് ഡയറക്ടർ , മേക്കപ്പ് എന്നിങ്ങനെ കേരളം സ്റ്റേറ്റ് അവാർഡിലെ ആ വർഷത്തെ കുറെ  അധികം അവാർഡുകൾ ചിത്രം സ്വന്തമാക്കിട്ടുണ്ട്...

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക് എംജി രാധകൃഷ്ണൻ ഈണമിട്ട ആറ്‌ ഗാനങ്ങളും മികച്ച ജനശ്രദ്ധ നേടി... ഇതിലെ പിണക്കമാണോ എന്ന ഗാനതിനു എം ജി ശ്രീകുമാറിന് ഏഷ്യാനെറ്റ് ഫിലിം അവാർഡും ലഭിച്ചിട്ടുണ്ട്... ശിവമല്ലികാവിൽ എന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ മുൻപന്തിയിൽ ഉണ്ട്....

ഈ സിനിമ തമിഴ്, തെലുഗ് കൂടാതെ ഇംഗ്ലീഷ് ഭാഷകളിൽ മൊഴിമാറ്റി എത്തീട്ടുണ്ട്...
ആ വർഷത്തെ പണംവരിപ്പാടങ്ങളിൽ ഒരു സ്ഥാനം കിട്ടിയ ഈ സിനിമ മികച്ച സിനിമ, ആക്ടർ , സിനിമാട്ടോഗ്രാഫ്യ് എന്നി വിഭാഗങ്ങളിൽ കേരള ക്രിട്ടിക്സ് അസോസിയേഷന്റെ അവാർഡും കരസ്ഥമാക്കിട്ടുണ്ട്...

എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന്..

No comments:

Post a Comment