Monday, November 27, 2017

Toilet: ek prem katha



ശ്രീ നാരായൺ സിങിന്റെ സംവിധാനത്തിൽ അക്ഷയ് കുമാർ ,ഭൂമി പഠനേകർ എന്നിവർ നായകൻ നായിക ആയ ഈ ചിത്രം ഒരു വീട്ടിൽ ശൗചാലയത്തിന്റെ പ്രാധാന്യത്തെ ചുറ്റിപറ്റി ഉള്ള സിനിമ ആണ്..

കേശവ എന്ന ഭ്രമണ യുവാവ് ജയാ എന്ന പെൺകുട്ടിയെ കണ്ടുമുട്ടുട്ടീ ഇഷ്ടത്തിലാവുകയും അങ്ങനെ അവരുടെ കല്യാണം കഴിയുകയും ചെയ്യുന്നു.. പക്ഷെ ഭർത്താവിന്റെ വീട്ടിൽ എത്തിയ ജയാ അവിടെ ശൗചാലയം ഇല്ല എന്ന് അറയുന്നതും അവൾ ഭർത്താവിനോട് അത് അവരുടെ വീട്ടിൽ അതിൽ ആവിശ്യപെടുകയും ചെയ്യുന്നതോട് കൂടി അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്....

നമ്മൾ മലയാളികൾക് ഈ സിനിമയിൽ നടക്കുന്ന പല കാര്യങ്ങലും അത്ര പിടിച്ചു എന്ന് വരില്ല ...കാരണം നമ്മൾ പണ്ട് മുതലെ ശൗചാലയത്തിന്റെ ഗൗരവം അറയുന്നവരാണ്.. പക്ഷെ നമ്മൾ അറിയാത്ത ഭാരതതിലെ പല സ്ഥലങ്ങളിലും ആൾകാർ പുറത്തു പാടങ്ങളിലും , ആരും കാണാത്ത സ്ഥലങ്ങളിലും പോയി ആണ് കാര്യം സാധിക്കുന്നത്... അതുകൊണ്ട് തന്നെ ഈ ചിത്രം അവരുടെ ജീവിതം ആണ്...

കേശവ് ആയി അക്ഷയ് കുമാറും, ജയാ ആയി ഭൂമിയും മികച്ച അഭിനയമുഹൂർത്തകൾ ആണ് കാഴ്ചവെക്കുന്നത്...

ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള ഈ സിനിമ സിദ്ധാർഥ് സിങ്ങും, ഗിർമ  വാഹലും കുടി ആണ്  എഴിതിട്ടുള്ളത്...
മോഡിജി ഈ സിനിമയെ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ഉയർത്തിപിടിച്ചിട്ടുണ്ട്..

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം ആണ്...

വിക്കി പ്രസാദ്, മനസ് ശിഖർ, സാചെത് പരമ്പര എന്നിവരുടെ ഈണത്തിനു
സിദ്ധാർഥ് സിങ്ങും ഗരിമ വാഹാലും എഴുതിയ അഞ്ചു ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു....

കാണാൻ മറക്കേണ്ട ഈ മികച്ച ചിത്രം .... 

No comments:

Post a Comment