ലീ ഹ്വൻ കെയുങ് സംവിധാനം ചെയ്ത ഈ സിനിമ ഒരു അച്ഛന്റെയും മകളുടെയും മനസ്സലിയിക്കുന്ന കഥ പറയുന്നു.....
ഒരു കൊലപാതക ആരോപണവും ആയി ജയിൽ ആയ മാനസിക അസ്വസ്ഥമുള്ള ലീ യോങ് ഗോ യും അയാളുടെ മകളും തമ്മിലുള്ള അദ്‌ഭുദ ബന്ധത്തിന്റെ കഥ യാണ് ചിത്രത്തിലൂടെ പറയുന്നത്.... സെൽ നമ്പർ ൭ഇൽ എത്തുന്ന ലീ യെ മനസിലാകുന്ന അയാളുടെ കൂടെയുള്ള ബാക്കി ആൾകാർ അയാളുടെ മകളെ ജയിലിൽ ആരും കാണാതെ എത്തിക്കുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ഈ കൊച്ചു ചിത്രത്തിന്റെ ഇതിവൃത്തം...
ആൾക്കാരും ക്രിട്ടിക്‌സും ഒരുപോലെ ഏറ്റടുത്ത ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്...
മികച്ച നടൻ, സിനിമ , സപ്പോർട്ടിങ് ആക്ടർ, മ്യൂസിക്, ആക്ടര്സ് എന്നിങ്ങനെ ഒരു സിനിമയായി ബന്ധപ്പെട്ട എല്ലാ അവാർഡുകളും നേടിടുള്ള ഈ സിനിമ അവസാനം നമ്മുടെ കണ്ണുകളെ ഈറൻ അണിയിക്കും....
ഇതിന്റെ ഒരു ഇന്ത്യൻ അഡാപ്റ്റേഷൻ ആയി കന്നഡത്തിൽ പുഷ്പക വിമാന എന്ന ഒരു ചിത്രം വരാൻ പോകുന്നു... അതുപോലെ ഹിന്ദിയിലിലും ഇതിന്റെ റീമേക്കിനെ കുറിച്ച ചർച്ചകൾ നടന്നുകൊണ്ട് ഇരിക്കുന്നു....
കാണാൻ മറക്കേണ്ട ഈ മനസ് നിറയ്ക്കുന്ന ചിത്രം....

No comments:
Post a Comment