സർ ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് എന്ന ഡിറ്റക്റ്റീവ് നോവൽ കേൾക്കാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല.. ചിലർ വായിച്ചിട്ടും ഉണ്ടാകും.... അതുപോലെ അദ്ദേഹത്തിന്റെ ആ കഥാപാത്രത്തിൽ നിന്നും ഇൻസ്പിറേഷൻ ഉൾകൊണ്ട് മാജിക് മാന് മിസ്സിക്കൻ സംവിധാനം ചെയ്ത ചിത്രമാണ് ഇത്...
ഡിക്റ്റക്റ്റീവ് കനിയന് പൂങ്കുന്ദ്രൻ അദ്ദേഹത്തിന്റെ സഞ്ചത സഹചാരിയായ മനോഹറിന്റെ കൂടെയാണ് താമസം.. കുറച്ച ദിവസമായി നല്ല കേസ് ഒന്നും കിട്ടാതെ ഭ്രാന്ത് പിടിച്ച ഇരിക്കുന്ന അദ്ദേഹത്തിനെ തേടി ഒരു കുട്ടി എത്തുന്നതും അവന്റെ നായയെ കൊന്നയാളെ കണ്ടുപിടിച്ചു കൊടുക്കാൻ കനിയനോട് ആവശ്യപ്പെടുകയും ചെയ്യുന്നു... ആ കേസിന്റെ പിന്നാലെ പോകുന്ന അവരെ തേടി എത്തുന്ന വലിയയൊരു സത്യവും, പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്...
വിശാൽ, പ്രസന്ന, ആൻഡ്രിയ എന്നിവരും ഇവരെ കൂടാതെ ജോൺ വിജയ്, വിനയ് , ഭാഗ്യരാജ്ഉം പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത് അര്രോൽ കോർലി ആണ്... വിശാൽ തന്നെ ആണ് പ്രൊഡ്യൂസർ...
ഒരു മികച്ച ആവിഷ്കാരവുമായി ഈ ചിത്രം ശരിക്കും ഞെട്ടിച്ചു... വീണ്ടും ഒരു മിസ്സിക്കിന് മാജിക്...

No comments:
Post a Comment