പാർക്ക് ചാൻ വൂക് സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ ഹോർറോർ ത്രില്ലെർ ഒരു മെഡിക്കൽ പരീക്ഷണത്തിനു ശേഷം ഒരു രക്തരക്ഷസ്സ് ആവുന്ന സാങ് ഹ്യൂണിന്റെ കഥ പറയുന്നു.... ഒരിക്കൽ അയാൾ അയാളുടെ കൂട്ടുകാരന്റെ ഭാര്യയിൽ ആകൃഷ്ടനായി അവളെ പ്രാപിക്കുകയും അവളെയും ഒരു രക്തരക്ഷസ്സ് (vampire) ആക്കി മാറ്റുന്നു...
അതോടെ സാങ്ങിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്....
കുറെ അധികം പോസിറ്റീവ് റിവ്യൂകൾ കിട്ടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയിരുന്നു....
മികച്ച ഡയറക്ടർ, ആക്ടർ, സപ്പോർട്ടിങ് ആക്ടർ, ഫിലിം എന്നിങ്ങനെ കുറെ അധികം അവാർഡുകൾ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്... ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റുതീർനാ സിനിമകളിൽ ഒൻപതാം സ്ഥാനം ഈ ചിത്രത്തിന് ഉണ്ട്....
കുറെ അധികം ഫിലിം ഫെസ്റിവലിലുകളും ഈ ചിത്രം വളരെ മികച്ച അഭിപ്രായത്തോട് പ്രദര്ശിപ്പിച്ചിട്ടുണ്ട്...
കാണാൻ മറക്കേണ്ട ഈ മികച്ച ചിത്രം...

No comments:
Post a Comment