വേൽരാജിന്റെ സംവിധാനത്തിൽ ധനുഷ് നായകൻ ആയ ഈ ചിത്രം രഘുവരൻ എന്ന സിവിൽ എഞ്ചിനീയറിംഗ് പഠിച്ച നാല് വർഷമായി ജോലിയില്ലാതെ വീട്ടിൽ ചുറ്റുന്ന ഒരു "വേലയില്ല പട്ടധാരിയുടെ" കഥ പറയുന്നു...
താൻ പഠിച്ച കാര്യങ്ങളിൽ ഉള്ള ജോലിയെ ചെയ്‌തു എന്ന് വാശിപിടിക്കുന്ന രഘുവരൻനേ അതുകൊണ്ട് തന്നെ അവന്റെ അമ്മയൊഴിച്ച വേറെ ആർക്കും അവനെ വീട്ടിൽ വലിയ വിലയില്ല...
ഒരു പ്രത്യേക സാഹചര്യത്തിൽ അവനു ജോലി കിട്ടുന്നതും അതിലിനിടെ അവന്റെ ജീവിതത്തിൽ അവൻ പോലും അറിയാതെ എത്തിപ്പെടുന്ന പ്രശ്നങ്ങളും അവൻ അതിനെ എങ്ങനെ പരിഹരിക്കുന്നു എന്നതൊക്കെ ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത് .....
ധനുഷിനെ കൂടാതെ സമുദ്രക്കനി , അമല പോൾ, ശരണ്യ, വിവേക് എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി വന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇപ്പൊ ഇറങ്ങിട്ടുണ്ട്...
ധനുഷ് തന്നെ എഴുതിയ ഇതിലെ ഏഴു പാട്ടുകൾക് അനിരുദ്ധ് ഇന്നമിട്ടിരിക്കുന്നു.. തമിളിലും തെലുഗിലും ഒരേ സമയം റിലീസ് ആയ ഈ ചിത്രം ആ വർഷത്തെ പണംവാരി പടങ്ങളിൽ മുൻപന്തിയിൽ എത്തീട്ടുണ്ട്...
ഇതിലെ 'അമ്മ 'അമ്മ എന്ന ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ മുൻപന്തിയിൽ ഉണ്ട്..
ക്രിട്ടിക്‌സും ആൾക്കാരും ഒരേപോലെ ഏറ്റടുത്ത ഈ സിനിമ ഇന്നും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന് ആണ്...

No comments:
Post a Comment