Tuesday, November 28, 2017

Arjun Reddy (telugu)



സന്ദീപ് റെഡ്‌ഡി വാങ്ങായുടെ സംവിധാനത്തിൽ വിജയ് ദേവര്കൊണ്ട, ശാലിനി പാണ്ഡെ എന്നിവർ  പ്രടനകഥാപാത്രങ്ങൾ ആയി വന്ന ചിത്രം അർജുൻ റെഡ്‌ഡി എന്ന ഒരു മെഡിക്കൽ ഓർത്തോ സർജന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെ സഞ്ചരിക്കുന്നു....

അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ഇപ്പോഴതെ ജീവിതത്തെ എങ്ങനെ ബാധിച്ചു, അദ്ദേഹത്തിന്റെ കോളേജ് ജീവിതം, എല്ലാം ആണ് ചിത്രത്തിന് ഇതിവൃത്തം..

 മലയാളികളുടെ സ്വന്തം പ്രേമം, കന്നഡയിലെ കിറിക് പാർട്ടി എന്നി ചിത്രങ്ങളുടെ കൂടെ ചേർത്തുവെക്കാൻ കഴിയുന്ന ഒരു ചിത്രം തന്നെ ആണ് അർജുൻ റെഡ്‌ഡിയും... പക്ഷെ സിനിമ പറഞ്ഞു പോകുന്ന വിഷയം ചിലപ്പോ ആ ചിത്രങ്ങളേക്കാളും കുറെ കുടി ആഴത്തിൽ ആണെന്ന് മാത്രം...

അർജുൻ റെഡ്‌ഡി ദേശ്മുഖ് എന്ന കഥാപാത്രം ആയി വിജയ് ജീവിക്കുകയാണോ എന്ന് പോലും തോന്നുന്നക്ക രീതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അഭിനയം... അത്രയ്ക്കും മനോഹരവും ഗംഭീരവും... അതുപോലെ തന്നെ
ശാലിനിയുടെ പ്രീതി, രാഹുൽ രാമകൃഷ്ണയുടെ ശിവ, എല്ലാം മികച്ച കഥാപാത്രങ്ങൾ ആയിരുന്നു...

രാധന്റെ മുസിക്വിൽ വന്ന ഏഴ് ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു... ബോക്സ് ഓഫീസിലും ക്രിട്ടിസിന്റെ ഇടയിലും  മികച്ച പ്രതികരണം നേടികൊണ്ട് നിൽക്കുന്ന ഈ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ തെലുഗ് ഹിറ്റ് ആകാനും സാധ്യതയുള്ള ചിത്രം ആണ്...

ഒരു മികച്ച സിനിമ അനുഭവം... കാണാൻ മറക്കേണ്ട...

No comments:

Post a Comment