Monday, November 27, 2017

Rama Rama Re ( kannada)



ഡി.സത്യ പ്രകാശിന്റ സംവിധാനത്തിൽ കെ ജയറാമും, നടരാജ്ഉം പ്രധാന കഥാപാത്രങ്ങൾ ആയി അഭിനയിച്ചിട്ടുള്ള ഈ സിനിമ തൂക്കാൻ വിധിക്കപെട്ട ഒരു തടവുകാരൻ ( നടരാജ) ജയിൽ ചാടുന്നതും അങ്ങനെ അയാൾ അറിയാതെ ഒരു പഴയ പോലീസ്കാരന്റെ( കെ ജയറാം ) കൂടെ ഒരു യാത്ര ചെയ്യേണ്ടി വരുന്നതും ആണ് കഥ ...ആ യാത്രക്കിടെ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, ജീവിതാനുഭവങ്ങളും എല്ലാം ചേർത്ത് ഒരു മികച്ച ദൃശ്യാവിഷ്‌കാരം ആണ് ഈ ചിത്രത്തിന്റെ കഥ ഹേതു.....

അടുത്ത കാലത് കണ്ട ഏറ്റവും മികച്ച കന്നഡ സിനിമകളിൽ ഒരു സ്ഥാനം ഈ ചിത്രത്തിന് കൊടുകാം... കാരണം ഒരു ആളുടെ ജീവിതത്തിൽ അയാൾ നേരിടേണ്ടി വരുന്ന ജീവിതം, മരണം, ജീവിതമൂല്യം , വാല്യൂസ് എന്നിങ്ങനെ കുറെ അധികം ജീവിതാനുഭവങ്ങളെ വളരെ മനോഹരമായി ഈ രണ്ടു മണിക്കൂർ ചിത്രത്തിലൂടെ സംവിധായകൻ പറയുണ്ട്...

ഇതിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ തന്നെ ആണ് ഈ സിനിമയുടെ ജീവൻ..അത്രെയും മനോഹരമായി തന്നെ നോബിൻ പോൾ എന്ന മനുഷ്യൻ  കമ്പോസ് ചെയ്തിട്ടുണ്ട്..സത്യ പ്രകാശിൻറ് വരികൾക് വാസുകി വൈഭവ് ഈണമിട്ട അഞ്ചു ഗണനകളും മികച്ച അനുഭവം ആണ്... ഇതിൽ രാമ രാമ രേ എന്ന് തുടങ്ങുന്ന ഗാനം ശരിക്കും ഒരു മാസ്റ്റർ പീസ് തന്നെ ആണ്...

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റെടുത്ത ഈ സിനിമ പക്ഷെ കാണാൻ ഉള്ള ഭാഗ്യം ഇതിലെ രാമണ്ണ എന്ന പോലീസ് കഥാപാത്രം ചെയ്ത കെ ജയറാം അദ്ദേഹത്തിന് ഉണ്ടായില്ല .. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ അദ്ദേഹം ഇഹലോകവാസം വിടിഞ്ഞു...

കർണാടക സ്റ്റേറ്റ് അവാർഡ്‌സിൽ മികച്ച ചിത്രം, ഡയറക്ടർ  ബേസ്ഡ് ഫിലിം അവാർഡിൽ ബേസ്ഡ് ഡയറക്ടർ, ഫിലിം ഫെയർ അവാർഡ് എന്നിങ്ങനെ അവാർഡുകളും ഈ ചിത്രം തിളങ്ങിട്ടുണ്ട്...

കണ്ടു കഴിയമ്പോ കണ്ണും മനസും നിറഞ്ഞ വളരെ കുറച്ച ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ആണ് ഈ ചിത്രത്തിന്റെ സ്ഥാനം... ജസ്റ്റ് ഡോണ്ട് മിസ് ഇറ്റ്......


No comments:

Post a Comment