Tuesday, November 28, 2017

Kaatukuthira



തിലകൻ നായകൻ ആയ ഫിലിം....
കൊച്ചുരാമൻ എന്ന ചെത്തുകാരൻ ആ നാട്ടിലെ തമ്പുരാടിയുമായി അവിഹിതത്തിൽ പെടുന്നതും അതിന്റെ പരിണാമം ആയി അവിടത്തെ രാജാവ് അയാളെ വകവര്ത്തയിലൂടെ തുടങ്ങുന്ന കഥ പിന്നീട കൊച്ചുരാമന്റെ മകൻ കൊച്ചുവാവയിലെക് കടക്കുന്നു...

അച്ഛന്റെ മരണത്തിനു കാരണമായ ആ ഇല്ലത്തെ മുടിക്കാൻ കൊച്ചുവാവ ഇറങ്ങുന്ന കഥ യാണ് ഈ വിശ്വംഭരൻ ചിത്രം പറയുന്നത്...

ചിത്രത്തിൽ കൊച്ചുവാവ എന്ന കഥാപാത്രമായി തിലകൻ നിറഞ്ഞു ആടുകയായിരുന്നു....

ഒരു നടകത്തെ സിനിമയാകുമ്പോൾ കുറെ അധികം വെല്ലുവിളികൾ നേരിടാനുണ്ട്.. പക്ഷെ രാജൻ പി ദേവ് നാടക കളരിയിൽ അനശ്വരം ആക്കിയ കൊച്ചുവാവ എന്ന കഥാപാത്രം സിനിമയിൽ എത്തുബോൾ തിലകൻ സാർ അവിസ്മരണീയം ആക്കി...
തിലകനെ കൂടാതെ അദ്ദേഹത്തിന്റെ സഞ്ചത സഹചാരി ആയ ബാലകൃഷ്ണ മേനോൻ എന്ന കഥാപാത്രം ആയി  ഇന്നൊസെന്റും കട്ടക് നിന്നു...

ഇവരെ കൂടാതെ വിനീത്, കവിയൂർ പൊന്നമ്മ,അഞ്ചു എന്നിവരും വേഷമിട്ട ഈ ചിത്രം  എല്ലാം നേടിട്ടും ജീവിതത്തിൽ തോറ്റു പോകുന്ന കൊച്ചുവാവയിലൂടെ അവസാനിക്കുമ്പോ ഒരു മികച്ച നമ്മൾ അറിയാതെ തന്നെ എഴുനേറ്റു നിന്ന് കൈയടിച്ച പോകും...

ഒരു ഒന്നര ഫിലിം.. കാണാൻ മറക്കേണ്ട...


No comments:

Post a Comment