Tuesday, November 28, 2017

Thanmathra



പദ്മരാജന്റെ "ഓര്മ" എന്ന ചെറുകഥയിൽ നിന്നും പ്രേരണ ഉൾകൊണ്ട് ബ്ലസി സംവിധാനം ചെയ്ത ഈ ചിത്രം അൽഷിമേർ എന്ന രോഗത്തിന്റെ പിടിയിൽ അകപ്പെട്ടു പോകുന്ന രമേശൻ എന്ന ഒരു വ്യക്തിയുടെ ജീവിതകഥയാണ്... ..

ലാലേട്ടൻ എന്ന മഹാ പ്രതിഭയുടെ ജീവിതത്തിൽ ചെയ്തതിൽ വച്ച് ഏറ്റവും മികച്ച അഞ്ചു കഥാപാത്രങ്ങളിൽ ഒന്ന് രമേശൻ തന്നെ ആണ്... അത്രയ്ക്കും അഗാധമായി അദ്ദേഹം രമേശനെ അറിഞ്ഞിട്ടുണ്ട് ...

സെക്രെട്ടറിയേറ്ററിൽ ജോലി ചെയ്യുന്ന രമേശൻ അദ്ദേഹത്തെ ഭാര്യയെ ലേഖയോടും, മക്കൾ മനു മഞ്ജു എന്നിവരോടു ഒപ്പം ആണ് താമസിക്കുന്നത്.... മകനെ ഐ എ എസ് ഓഫീസർ ആയി കാണാൻ ആഗ്രഹിച്ച് നടക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ ആ നല്ല നിമിഷത്തിൽ ഒരു വേണ്ടാ അതിഥിയായി അൽഷിമേഴ്‌ രോഗം വരുന്നതാണ് കഥാ ഹേതു...

ലാലേട്ടനെ കൂടാതെ മീര വാസുദേവ്, അർജുൻ ലാൽ , മഞ്ജു , ജഗതി ചേട്ടൻ, നെടുമുടി ചേട്ടൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

കൈതപ്രതിന്റെ വരികൾക് മോഹൻ സിത്താര ഈണം നൽകിയ അഞ്ചു ഗാനങ്ങളും പിന്നെ ഭാരതീയരുടെ "കാട്രൂ വെളിയിടയ്" എന്ന തുടങ്ങുന്ന ഗാനവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു... ഇതിൽ ഇതളൂരുന്നു എന്ന് തുടങ്ങുന്ന ഗാനം ഈ സിനിമ കണ്ടു കഴിഞ്ഞാലും  നമ്മുടെ ഉള്ളിൽ വിങ്ങലായി  നില്കും...

മികച്ച നടനുള്ള ദേശിയ അവാർഡ് ലാലേട്ടന് നഷ്ടപ്പെട്ട് ഈ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശിയ അവാർഡ് കിട്ടിട്ടുണ്ട്...

മികച്ച ഫിലിം, ആക്ടർ, ഡയറക്ടർ, സ്ക്രീൻപ്ലേയ് എന്നി അവാർഡുകൾ കേരള സ്റ്റേറ്റ് അവാർഡ്‌സിൽ കൂടാതെ ഫിലിം ഫാരെ ,ഏഷ്യാനെറ്റ് ഫിലിം അവാർഡ്,കേരളം ക്രിട്ടിക്സ് അവാർഡ് എന്നിങ്ങനെ വേറെയും കുറെ അധികം അവാർഡുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്...

വാൽകഷ്ണം :

"ഇതളൂരുന്നു വീണ പനിനീർ ദളങ്ങൾ  തിരികെ ചേരും പോലെ..." 

No comments:

Post a Comment