മാസ്റ്റർ ഡയറക്ടർ ശങ്കറിന്റെ സംവിധാനത്തിൽ രഞ്ജിനികാന്ത് , ഐശ്വര്യ റായ് എന്നിവർ പ്രാധാന കഥാപാത്രങ്ങൾ ആയി അഭിനയിച്ച സിനിമയാണ് എന്തിരൻ...
വസീഗരൻ എന്ന സയന്റിസ്റ് അദ്ദേഹത്തിന്റെ പോലെ എല്ലാം ചെയ്യാൻ കഴിയുന്ന ചിട്ടി എന്ന റോബോര്ടിനെ നിർമിക്കുന്നു...അതിനെ വച്ച് പല നല്ല കാര്യങ്ങളും ചെയ്യുന്ന അദ്ദേഹം ഒരിക്കൽ അദ്ദേഹത്തിന്റെ ബോസ് ആയ ബോറയുടെ നിർദേശപ്രകാരം അതിനു മനുഷ്യ വികാരങ്ങൾ കൊടുക്കുന്നതും അതിനു ശേഷം നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിലൂടെ സംവിധാകൻ പറയുന്നത്....
റോബോട്ടിക്‌സ് എന്ന ശാഖാ വളര്ന്നു വരുന്ന ഈ സമയത് ഈ സിനിമ അത്കൊണ്ട് ഉണ്ടായിക്കാവുന്ന നല്ല കാര്യങ്ങളും മോശം കാര്യങ്ങളും എല്ലാത്തിലേക്കും കണ്ണ് ഓടിക്കുന്നു..
വസീഗരൻ, ചിട്ടി എന്നീ കഥാപാത്രങ്ങൾ ആയി രജനി അണ്ണാ തകർത്താടിയപ്പോ അദ്ദേഹത്തിന്റെ കാമുകിയും ഭാര്യയും ആയ സന ആയി ആഷും മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്...
ഇവരെ കൂടാതെ ഡാനി ഡെൻസോൺപാ, സന്താനം ,കരുനാസ് എന്നിവരും പ്രധാന കഥാപാത്രമായി ചിത്രത്തിലൂടെ എത്തുന്നു.. പിന്നെ നമ്മെ വിട്ടു പോയ സ്വന്തം മണി ചേട്ടനും, കൊച്ചിൻ ഹനീഫ ഇക്കയും ഒരു സീനിൽ വന്നു പോകുന്നു.... അവരെ ഈ സമയത് ഓർക്കുന്നു...
കുറെ അധികം നോവലുകളും, സിനിമകളും എല്ലാം ഈ സിനിമയുടെ പിറവിക് വലിയ കാരണമായി ഉണ്ട്..
എ ആർ റഹ്മാനിന്റെ സംഗീതത്തിൽ വന്ന നാല് ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്.. അതിൽ അരിമ അരിമ എന്ന് തുടങ്ങുന്ന ഗാനം ആണ് എന്റെ ഫേവറേറ്റ്..
ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം ആയിരുന്നു.. തമിഴ് കൂടാതെ തെലുഗ്, ഹിന്ദി, എന്നീഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്...
കുറെ അധികം ഫിലിം ഫെസ്റിവലിലുകളും ചിത്രം സ്ക്രീൻ ചെയ്യപ്പെട്ട ഈ സിനിമെയ്ക്
സ്പെഷ്യൽ എഫക്ട്, പ്രൊഡക്ഷൻ ഡിസൈൻ, സിനിമാട്ടോഗ്രാഫ്യ്,
ആര്ട്ട് ഡയറക്ടർ, എന്നിങ്ങനെ കുറെ അധികം അവാർഡുകളും മികച്ച ഡയറക്ടർ,
ഫേവറേറ്റ് ഫിലിം, എന്നി വിഭാഗങ്ങളിൽ നോമിനേഷനും ലഭിച്ചിട്ടുണ്ട്...
ചിട്ടി എന്ന രജനിയുടെ കഥാപാത്രത്തിനു മികച്ച വരവേൽപ്പ് ആണ് ലഭിച്ചത്... ഈ കഥാപാത്രം പിന്നീട ഷാരൂഖ് ഖാൻ നായകനായ രാ-വൻ എന്ന ചിത്രത്തിലൂടെ ഒരു ഗസ്റ്റ് അപ്പീറൻസും നടത്തി...
ഈ സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങാൻ പോകുന്ന ഈ സമയത് ഒന്നാം ഭാഗത്തിനേക്കാൾ ഒരു മൂന്ന് ഇരട്ടി മികച്ച രണ്ടാം ഭാഗം വരട്ടെ എന്ന് ആഗ്രഹിച്ച് കൊണ്ട്....

No comments:
Post a Comment