അറ്ലീയുടെ സംവിധാനത്തിൽ വിജയ്, നിത്യ മേനോൻ, സാമന്ത, കാജൽ അഗ്രവാൽ പിന്നെ സ് ജെ സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആയി അഭിനയിച്ചിട്ടുള്ള ഈ സിനിമ ഒരു മെഡിക്കൽ ത്രില്ലെർ ആണ്...
ഒരു മെഡിക്കൽ ബ്രോക്കർ, ആംബുലൻസ് ഡ്രൈവർ ,ഹോസ്പിറ്റൽ എഛ് ആർ , പിന്നെ ഒരു മെഡിക്കൽ സർജിയന്റെയും തിരോധാനവും അതുമായി ബന്ധപെട്ടു
രത്നവേൽ എന്ന പോലീസ് ഓഫീസർ മാരൻ എന്ന ഡോക്ടറെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും ആരംഭിക്കുന്ന ചിത്രം പിന്നീട ഇപ്പൊ നമ്മുടെ നാട്ടിൽ നടക്കുന്ന മെഡിക്കൽ ത്രില്ലെർ ആണ്....
ഒരു നടൻ അല്ലെങ്കിൽ ഒരു സംവിധയകൻ അവര്ക് സ്വന്തം നിലപാടുകൾ വ്യക്തമാകാൻ പറ്റുന്ന ഒരേ ഒരു മാർഗം മീഡിയ ആണ്... അത് എന്റെ അറിവിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത വിജയ് അദ്ദേഹത്തിന്റെ ചിത്രങ്ങളിളുടെ ആണ്... അതുകൊണ്ട് തന്നെ അദ്ദേഹത്തിനെ അദ്ദേഹത്തിന്റെ ഹേറ്റേഴ്‌സ് "രക്ഷകൻ " എന്ന കളിയാക്കി വിളിക്കുന്നതും.. തുപ്പാക്കിയിൽ മിലിറ്റയുമായി ബന്ധപെട്ടതായപ്പോ കത്തിയിൽ അത് കർഷകരുടെ പ്രശ്നങ്ങൾ പറഞ്ഞു... ഇവിടെ മെർസലിൽ അത് മെഡിക്കൽ ആയി....അത് മാത്രം അല്ലാതെ ഇപ്പൊ ഏറ്റവും കൂടുതൽ കേൾക്കുന്ന ജി സ് ടി , അങനെ കുറെ അധികം പ്രശ്ങ്ങളിലും ചിത്രം വിരൽ ചൂണ്ടുന്നുണ്ട്...
കത്തിയിലെ കർഷകരുടെ പ്രശ്നങ്ങൾ പറഞ്ഞ ആ മികച്ച സീൻഇന് ശേഷം ഇവിടെ നമ്മൾ കാണുന്നത് അതുപോലെ ഉള്ള ഒരു മെഡിക്കൽ സീൻ ആണ്.... ജി സ് ടി , മോദി സർക്കാരിന്റെ ചില നയങ്ങൾ എന്നിവയും ചിത്രത്തിലൂടെ ചർച്ച ചെയ്യാൻ സംവിധായകനും , തിരക്കഥാകൃത് വിജയേന്ദ്ര പ്രസാദും ശ്രമിക്കുന്നുണ്ട്....
വിജയ് വെട്രിമാരൻ, വെട്രി, മാരൻ എന്ന മൂന്ന് വേഷങ്ങൾ കൈകാര്യം ചെയ്യുന്നു... വെട്രിമാരന്റെ ഭാര്യയായ ഐശ്വര്യ ആയി നിത്യ മേനോൻ സ്വന്തം വേഷം അതിഗംഭീരം ആക്കി... ആ ഹോസ്പിറ്റൽ സീൻ ഇപ്പോളും കണ്ണിൽ മുന്നിൽ നടന്ന പോലെ ഉണ്ട്...
സാമന്തയുടെ താരയും, കാജലിന്റെ അനു എന്ന ഡോക്ടർ കഥാപാത്രം വെറും വന്നു പോകുന്ന കഥാപാത്രങ്ങൾ മാത്രമായി ഒതുങ്ങി... സ് ജെ സൂര്യയുടെ കഥാപാത്രം ആയ ഡോക്ടർ ഡാനിയേൽ ആദ്യം കുറച്ച നല്ല വില്ലത്തരം കാണിച്ചെങ്കിലും പിന്നീട ഒരു കോമഡി കഥാപാത്രം ആക്കി കളഞ്ഞില്ല എന്ന് ഒരു ചെറിയ ഡൌട്ട് ഇല്ലാതില്ല.. സത്യരാജിന്റെ പോലീസ് ഓഫീസർ വേഷവും നല്ലതായിരുന്നു...
എടുത്തു പറയേണ്ട ഒരു പാർട്ട് സംവിധായകന്റെ സംവിധാനം തന്നെ ആണ്... ഞാൻ ശരിക്കും ശങ്കറിന്റെ ശിഷ്യൻ തന്നെ ആണ് എന്ന് വിളിചോതുന്ന സംവിധാനം ചെയ്ത അദ്ദേഹത്തിന് ഒരു വലിയ സല്യൂട്ട്... ഈ സിനിമ ഇറങ്ങുന്നത്തിനു ഒരു കോമഡി കണ്ടിരുന്നു... രാജ റാന്നിയിൽ നസ്രിയ , തേറിയിൽ സാമന്ത ഇവടെ ആര് എന്ന... പക്ഷെ അതിൽ നിന്നും എല്ലാം വ്യസ്ത്യസ്തമായി അതുപോലെ ഒരു സീൻ ഈ ചിത്രത്തിൽ ഉണ്ടെങ്കിലും ഈ സീൻ ശരിക്കും ഞെട്ടിച്ചു...ഒരു ഒന്നര ആക്സിഡന്റ് സീൻ... ഒരു നിമിഷം നമ്മൾ തന്നെ ആ സ്ഥാനത്തുവന്നപ്പേട്ട പോലെ ഒരു ഫീൽ ആ ഒരു സെക്കന്റ് സംവിധായകൻ നമ്മളെ ചിത്രിലേക് കൊണ്ടുപോയ സീൻ....
വർഷങ്ങൾക് ശേഷം വടിവേലു തിരിച്ച എത്തിയ ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിനും ചെറുതെങ്കിലും മികച്ച ഒരു കഥാപാത്രം കൊടുത്ത ആറ്റിലീക് അഭിവാദ്യങ്ങൾ....
ശ്രീ തെൻട്രൽ ഫിലിമ്സിന്റെ നൂറാം ചിത്രം എന്ന ഖ്യാതിയോടെ വന്ന ചിത്രം ആദ്യ ദിവസം തന്നെ റെക്കോർഡുകൾ തകർത്തു തുടങ്ങി... എ ർ റഹ്മാന്റെ കോമ്പോസിഷനിൽ വിവേക് എഴുതിയ നാലു ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു...ഇതിൽ "ആളപ്പോരാൻ തമിഴൻ " എന്ന ഗാനം ശെരിക്കും ഒരു മികച്ച അനുഭവം തന്നെ ആണ്...
വിജയുടെയും , റഹ്മാന്റേയും ഫിലിം ഇൻഡസ്ട്രയിലെ ഇരുപത്തിയഞ്ചു വര്ഷം ആയതിന്റെ ഈ സമയത് തന്നെ അവർ ഒന്നിച്ച ഈ സിനിമ തമിളിലെ ഏറ്റവും വലിയ വിജയം ആകാൻ എല്ലാവിധ ആശംസകളും നമ്മക് നൽകാം ...
ഏറ്റവും പെട്ടന്ന് തിയേറ്ററിൽ നിന്നും തന്നെ കാണാൻ ശ്രമിക്കുക... കാരണം കുറച്ച ദിവസങ്ങൾക് ശേഷം ചിത്രത്തിൽ കണ്ട പല ഭാഗങ്ങളും കാണാൻ ചിലപ്പോ പറ്റാണ്ടുവന്നേകാം

No comments:
Post a Comment