ഭന്ദ്രന്റ സംവിധാനത്തിൽ മമ്മൂക്ക ,ലാലേട്ടൻ പിന്നെ മാധവി എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആയി വന്നിട്ടുള്ള ഈ ചിത്രം ആനി (മാധവി) യിലൂടെ വികസിക്കുന്നു...
ഡാനിയേലിന്റെ (ലാലേട്ടൻ) ഓഫീസിൽ ടൈപ്പിസ്റ്റ് ആയ ആനി ടോണി(മമ്മൂട്ടി) എന്ന ബിസിനസ്സ്മാനിന്നെ പരിചയപ്പെട്ടു ഇഷ്ടത്തിലായി വിവാഹം കഴിക്കുന്നു... പക്ഷെ അയാളെ കുറിച്ച കൂടുതൽ അറിഞ്ഞ ആനി അയാളെ സഹായിക്കാൻ പുറപ്പെടുന്നു... ഒരു പ്രത്യേക സാഹചര്യത്തിൽ ഡാനിയേൽ ആനിയെ നശിപ്പിക്കാൻ ശ്രമിക്കുന്നതും അത് അറിഞ്ഞ ടോണി ഡാനിയേലിന്റെ കൊലപ്പെടുത്തതോട് കുടി കഥ ഒരു ത്രില്ലെർ സ്വഭാവത്തിലേക് മാറുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം....
ഇവരെ കൂടാതെ ക്യാപ്റ്റിൻ രാജു, ജഗതി ചേട്ടൻ, ശങ്കരാടി എന്നിവരും പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
ദേവരാജൻ മാഷിന്റെയും , രവീന്ദ്രൻ മാഷിന്റെയും കോമ്പോസിഷനിൽ വയലാറും ,പുതിയാകാം മുരളിയും എഴുതി ദാസേട്ടനും , ജാനകി അമ്മയും , പാടിയ അഞ്ചു ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു...
ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ച ഈ സിനിമ കാണാൻ മറക്കേണ്ട...

No comments:
Post a Comment