Tuesday, November 28, 2017

Orma mathram



അകാലത്തിൽ നമ്മെ വിട്ടു പോയ മധു കൈതപ്രം സംവിധാനം ചെയ്ത ഈ സിനിമ അജയൻ എന്ന ഒരു ക്ലർക്കിലുടെ വികസിക്കുന്നു...

സഫിയ എന്ന വേറെ ജാതിയിൽ പെട്ട അവന്റെ ഭാര്യയും അവരുടെ കുഞ്ഞിന്റെയും കൂടെ ജീവിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു പ്രതേക സാഹചര്യത്തിൽ അവരുടെ കുഞ്ഞു കാണണ്ടേ പോകുന്നതും പിന്നീട കുഞ്ഞിന് വേണ്ടിയുള്ള അയാളുടെ  യാത്രയും ആണ് ചിത്രത്തിന് ഇതിവൃത്തം...

അജയൻ ആയി ദിലീപേട്ടനും , സഫിയ ആയി  പ്രിയങ്കയും വേഷം ഇടുന്ന ചിത്രത്തിൽ ഇവരെ കൂടാതെ മാസ്റ്റർ സിദ്ധാർഥ്, ധന്യ മേരി വർഗീസ്, നെടുമുടി വേണു എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആകുന്നു..

മികച്ച ഒരു കഥ ആയിരുന്നിട്ടും സിനിമയ തിയേറ്ററിൽ പരാജയം ആയിരുന്നു.. ദിലീപേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുൻപന്തിയിൽ ഇതിലെ അജയൻ എന്ന കഥാപാത്രവും ചേർത്ത് വെക്കാം..

മാസ്റ്റർ സിദ്ധാർത്ഥിന് മികച്ച ചൈൽഡ് ആക്ടറിനുള്ള മാത്രഭൂമി, അമൃത എന്നി ഫിലിം അവാർഡ് ഈ ചിത്രത്തിലൂടെ ലഭിച്ചിട്ടുണ്ട്...
കാണാൻ മറക്കേണ്ട.... 

No comments:

Post a Comment