ജോർജ് ഗിരിക്കയച്ചവാരിയ ഡാനിയേൽ മോൺസെൻ എന്നിവരുടെ തിരക്കഥയിൽ ഡാനിയൽ മോൺസെൻ തന്നെ സംവിധാനം ചെയ്ത ഈ പ്രിസൺ ഫിലിം ജുവാൻ ഒലിവർ എന്നാ ഒരു ജയിൽ ഓഫീസറുടെ ആദ്യദിന കഥയാണ്..
പുതുതായി ജയിലിൽ ചാർജ് എടുക്കാൻ വരുന്ന ജുവാനിനു ഒരു ആക്‌സിഡന്റിന്റെ ബാക്കിപത്രമായി അവിടത്തെ സെൽ നമ്പര് ഇരുനൂറ്റിപതിനൊന്നിലേക് അവന്റെ സുഹൃത്തുക്കൾ അവനെ എത്തിക്കുന്നു.അതിന്ടെ ജയിലിൽ കലാപം പൊട്ടിപുറപ്പെടുന്നതും അദ്ദേഹം കലാപകാരികളുടെ ഇടയിൽ പെടുന്നതും പിന്നീട് അദേഹത്തിന്റെ ജീവിതം ആ ഒറ്റ ദിവസം കൊണ്ട് മാറിമറിയുന്നതും ആണ് കഥ ഹേതു..
ജുവാൻ ആയി ആൽബർട്ടോ അമ്മൻ മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ അദ്ദേഹത്തേക്കാളും ചിത്രത്തിൽ സ്കോർ ചെയ്തത് മലമദ്രേ എന്നാ കുറ്റവാളിയായി വേഷമിട്ട ലുയിസ് ടോസർ ആണ്.... മലമദ്രേയും ജവാനും തമ്മിലുള്ള ആത്മബന്ധവും ചിത്രത്തിലെ കുറെ അധികം മികച്ച മുഹൂര്തങ്ങൾക് സാക്ഷ്യം വഹിക്കുനുണ്ട്..
ക്രിട്ടിക്‌സും ആള്കാരും ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം കുറെ ഏറെ അവാർഡുകളും വാരിക്കൂട്ടിട്ടുണ്ട്...
മികച്ച ചിത്രം, ഡയറക്ടർ, ആക്ടർ ( ലൂയിസ് ടോസർ ), ബെസ്റ്റ് അഡാപ്റ്റഡ് സ്ക്രീൻപ്ലേയ് എന്നിങ്ങനെ....
അതുപോലെ തന്നെ കുറെ ഏറെ അവാർഡ് നിശകളിലും ഈ ചിത്രം വാഴ്ത്തപ്പെട്ടിട്ടുണ്ട് .. സ്പെയിനിലെ പ്രസിദ്ധമായാ ഗോയ അവാർഡ്‌സ്ഇലെ ഒട്ടുമിക്ക സിനിമ അവാർഡ്‌സും ആ വര്ഷം ഈ ചിത്രം സ്വന്തമാക്കി.
ചിത്രത്തിന്റെ ഒരു ഇംഗ്ലീഷ് വേർഷന്റെ ചർച്ച നടക്കുന്ന ഈ സമയത്ത് അവിട വിജയം ആയപോലെ തന്നെ വീണ്ടും ഒരു വിജയചരിത്രം ആവർത്തിക്കട്ടെ എന്ന് ആശംസിക്കുന്നു...

No comments:
Post a Comment