Thursday, November 30, 2017

Reflections(short film)



ബിജോയ് നമ്പിയാരുടെ സംവിധാനത്തിൽ ലാലേട്ടൻ അഭിനയിച്ചിട്ടുള്ള ഈ ചെറു സിനിമ ഒരു ഓർമപ്പെടുത്തൽ ആണ്... നമ്മുടെ ഒക്കെ ജീവിതത്തിൽ മദ്യവും മറ്റു ലഹരി പദാർഥങ്ങളും എന്തൊക്കെ അത്യാപത്താണ് വലിച്ചു വരുത്താൻ സാധ്യത ഉള്ളത് എന്നതിന്റെ ഒരു ഓർമപ്പെടുത്തൽ..

ഒരു സൈലന്റ് മോഡിൽ എടുത്തിട്ടുള്ള ഈ സിനിമ അതിന്റെ നിശബ്ദദ തന്നെ നമ്മെ ചിന്തിപ്പിക്കത്തക്കതായി ഉണ്ട്... വെറും പത്തു മിനിറ്റിൽ വലിയൊരു സന്ദേശത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകൻ വിജയിച്ചു..

ലാലേട്ടനെ കൂടാതെ ജൂഹി  ബാബർ, വിദുല ഭാവി, സുനിൽ സന്താനം,അഹ്‌ലം ഖാൻ, പിന്നെ ജയ്ദീപ് പണ്ഡിറ്റും ഈ സിനിമയുടെ ഭാഗം ആകുന്നു...

കാണാൻ മറക്കേണ്ട.....

No comments:

Post a Comment