അരുൺ ഗോപിയുടെ സംവിധാനത്തിൽ സച്ചിയുടെ തിരക്കഥയിൽ ദിലീപ് , പ്രഗ്യ മാർട്ടിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി അഭിനയിച്ചിട്ടുള്ള ഈ സിനിമ ഒരു പൊളിറ്റിക്കൽ ത്രില്ലെര് ആണ്...
സി ഡി പി എന്ന പാർട്ടിയിൽ നിന്നും ഒരു വഴിക്കിന്റെ അന്ത്യമായി പാർട്ടിയിൽ നിന്നും പുറത്തു പോകുന്ന രാമനുണ്ണി എന്ന എം ൽ എ യുടെ കഥ പറയുന്ന ഈ സിനിമ പിന്നീട അയാൾ അവരുടെ എതിർ പാർട്ടിയായ എൻ സ് പി യുടെ കൂടെ ചേരുന്നതും അതിന്ടെ അയാൾക് എതിരെ ഒരു കൊലപാതക ആരോപണം ഉണ്ടാവുകയും പിന്നീട അതിൽ നിന്നും അയാൾ എങ്ങനെ രക്ഷപെടുന്നു എന്നതും ആണ് കഥ ഹേതു..
ആദ്യമായി ഇങ്ങനെ ഒരു കഥ എഴുതിയ സച്ചിക്കും കൂടാതെ ഈ സിനിമ വെള്ളിത്തിരയിലേക് ഇതിനെ ടോമിച്ചൻ മുളകുപാടത്തിനും അതിനെല്ലാം അപ്പുറം ഈ സിനിമയുടെ യഥാർത്ഥ നായകൻ ആയ സംവിധായകൻ അരുൺ ഗോപികും ഒരു ബിഗ് സല്യൂട്ട്.. ഒരു വെൽ ക്രഫ്റ്റഡ് പൊളിറ്റിക്കൽ ത്രില്ലെർ കണ്ടു കാലം മറന്ന മലയാളികൾക് കുറച്ച കാലത്തേക് ഉയർത്തിപിടിച്ച നടക്കാൻ ഈ സിനിമ ഒരു കാരണം ആകും എന്നതിനു ഒരു തർക്കവും വേണ്ട.. അത്രെയും ചടുലതയും ,ഓരോ സീക്യുഎൻസും അത്രെയും മനോഹരവും ആണ്..
ദിലീപ് എന്ന ആളെ അല്ല... ദിലീപ് എന്ന ആക്ടർ അടുത്ത കാലത് ചെയ്ത ഏറ്റവും മികച്ചതും മനോഹവും ആയ കഥാപാത്രം ആണ് രാമനുണ്ണി....പക്ഷെ അദ്ദേഹത്തിന് ഈ സന്തോഷത്തിൽ പങ്കു ചേരാൻ പറ്റുനില്ലലോ എന്ന ഒരു വിഷമം മലയാളികൾക് എല്ലാം ഉണ്ട്.....
ദിലീപിനെ കൂടാതെ അദ്ദേഹത്തിന്റെ സഞ്ചത സഹചാരിയായ തോമസ് ചാക്കോ എന്ന കഥാപാത്രം ചെയ്ത ഷാജോണിന്റെ മികച്ച പ്രകടനത്തെ എടുത്തു പറയേടത്തു ഉണ്ട്... കാരണം അദ്ദേഹം കോമഡി ഭാഗം ആണ് കൈകാര്യം ചെയ്തതെങ്കിലും ഒരിക്കലും അത് ചിത്രത്തിനെ ബാധിച്ചില്ല എന്ന് മാത്രമല്ല ആസ് കോമഡി ഭാഗങ്ങൾ എത്ര മനോഹരമാകിയാണ് സംവിധായകൻ അതിനെ ചിത്രത്തിന്റെ മർമ്മ പ്രധാന ഭാഗങ്ങൾ ആക്കി എന്നതാണ് സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്...
ഇവരെ കൂടാതെ സിദ്ദിഖ്, മുകേഷ്,രാധിക ശരത്കുമാർ, വിജയരാഘവൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.. സീനിൽ വന്ന എല്ലാവർക്കും പ്രാധാന്യം വരുന്ന ചിത്രങ്ങളിൽ ഈ ചിത്രത്തിനും എനി ഒരു സ്ഥാനം ഉണ്ട്..
ഗോപി സുന്ദറിന്റെ ഈണത്തിൽ വന്ന ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു..."ആര് ചെയ്‌ത പാപം "എന്ന ഗാനം ആണ് എന്നിക് അധികം ഇഷ്ടപെട്ടത്...
ദിലീപ് എന്ന വ്യക്തിനെ നിങ്ങൾക് ഇഷ്ടപെടാതെയിരികം.. പക്ഷെ അദ്ദേഹത്തിലെ നടനെ ഇഷ്ടപെടുണ്ടെങ്കിൽ , അരുൺ ഗോപി എന്ന സംവിധികയന്റെ ആറു വർഷത്തെ വിയർപ്പിനെ മാനിക്കുന്നുവെങ്കിൽ തീർച്ചയായും ഈ ചിത്രം തിയേറ്ററിൽ നിന്നും തന്നെ കാണുക.... കാരണം ഈ ചിത്രം ശരിക്കും ഒരു ചരിത്രമാണ്... കാണാൻ മറക്കേണ്ട.

No comments:
Post a Comment