ഭരതന്റെ സംവിധാനത്തിൽ ജയറാം, ഉർവശി , ശ്യാമിലി എന്നിവർ അഭിനയിച്ച ത്രില്ലെർ എന്ന് പറയാവുന്ന ഒരു കൊച്ചു ചിത്രം....
Everybody's baby: The rescue of Jessica McClure എന്ന ഇംഗ്ലീഷ് ചിത്രത്ത ആസ്പദമാക്കി എടുത്ത ഈ സിനിമ ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്...
വീട്ടിൽ നിന്നും അവധിക്കു മുത്തശ്ശയും മുത്തശ്ശനെയും കാണാൻ അച്ഛനമ്മമാരുടെ പോകുന്ന മാളൂട്ടി ഒരു കുഴൽ കിണർ ഉണ്ടാകാൻ വച്ച കുഴിയിൽ വീഴുന്നതും പിന്നീട അവളെ അവിടെ നിന്നിം പുറത്തിറക്കാൻ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം..
മാളൂട്ടി എന്ന കഥാപാത്രം ആയി ശാമിലി ജീവിക്കുകയായിരുന്നു... ജയറാമിന്റെ ഉണ്ണികൃഷ്ണനും, ഉർവശിയുടെ രാജിയും, പിന്നെ സിനിമയിൽ വന്ന എല്ലാവരും സ്വന്തം കഥാപാത്രങ്ങൾ മികച്ചതാക്കി...
ജോൺസൻ മാഷുടെ സംഗീതത്തിൽ യേശുദാസ് , ജി വേണുഗോപാൽ , സുജാത എന്നിവർ പാടിയ മൂന്ന് ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കുട്ടുന്നു..... മൗനത്തിന് എന്നു തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്...
ഭരതന്റെ മകൻ വരച്ച ടൈറ്റിൽ ക്രെഡിറ്റിസും ചിത്രത്തിന്റെ മാറ്റു കൂടുന്നു. ശാമിലിക് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള കേരള സ്റ്റേറ്റ് അവാർഡ് ഈ സിനിമ വാങ്ങികൊടുക്കുകയും ചെയ്തു....
കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ മറക്കേണ്ട.....

No comments:
Post a Comment