"ടൈറ്റാനിക്" ഞാൻ അടക്കം ഉള്ള ഏതൊരാളും കാണാൻ സാധ്യതയുള്ള ആദ്യ ഹോളിവുഡ് ഫിലിം... ജെയിംസ് കാമറൂൺ എന്ന സംവിധായകൻ ലോക സിനിമയ്ക് നൽകിയ അദ്‌ഭുദചിത്രം... എന്നും കാണുന്തോറും മനസിനു സന്തോഷവും, ഞെട്ടലും, എന്തൊക്കയോ പറയാൻ പറ്റാത്ത വികാരങ്ങൾ തരുന്ന ഈ ചിത്രത്തിന്റെ വലിയ വിജയത്തിന ശേഷം അതിൽ പ്രവർത്തിച്ച കുറെ ആൾകാർ ടൈറ്റാനിക് എന്ന ആ ഒരിക്കലും മുങ്ങാത്ത കപ്പലിനെ തേഡി അറ്റ്ലാന്റിക് സമുദ്രത്തിൽ നടത്തിയ ഒരു യാത്രയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം....
ഒരു സിനിമ എന്നതിനു പകരം ഒരു ഡോക്യുമെന്ററി എന്ന് വിളിക്കാവുന്ന ഈ ചിത്രത്തിലൂടെ സംവിധായകൻ അഴലിന്റെ ആഴങ്ങലയിൽ ഉറങ്ങുന്ന ആ നൊമ്പരത്തിന്റെ കൂടുതൽ വ്യക്തവും, കുറേക്കൂടി ആൾക്കാരെ മനസിലാകത്തക്ക രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്....
ബില് പാസ്റ്റർ എന്ന തന്റെ പഴയ സുഹൃത്തിനെ (അയാൾ ടൈറ്റാനിക സിനിമയിൽ അഭിനയിച്ചിട്ടുണ്ട്) നരറേറ്റർ ആക്കി അദ്ദേഹത്തിന്റെ കണ്ണിലൂടെ നമ്മക് ആ കഥ സംവിധായകൻ പറഞ്ഞു തരുന്നു...
ബേസ്ഡ് ഡോക്യുമെന്ററി അവർഡ് കിട്ടിട്ടുള്ള ഈ ഡോക്യൂമെന്ററി ഫിലിം ഒരു ത്രീ ഡി കാഴ്ചയിലൂടെ ആണ് പ്രയക്ഷകര്ക് മുൻപിൽ എത്തിയത്...
കാണാൻ മറക്കേണ്ട....

No comments:
Post a Comment