Tuesday, November 28, 2017

Sadayam


ലാലേട്ടൻ അഭിനയിക്കുന്ന ചില കഥാപാത്രങ്ങൾ അങ്ങനെ ആണ്.. ഒരു വട്ടം കണ്ട പിന്നെ വീണ്ടും കാണാൻ തോന്നില്ല..തന്മാത്രയിലെ രമേശൻ, പവിത്രത്തിലെ ചേട്ടച്ഛൻ, കിരീടത്തിലെ സേതുമാധവൻ അതുപോലെ ഈ സിനിമയിലെ സത്യനാഥാൻ..
ഒരു കൊളപ്പുള്ളിയുടെ ( 2 കുട്ടികളെയും 2 മുതിർന്നവരെയും ആണ് അദ്ദേഹം കൊന്നത്) അവസാന ദിവസങ്ങളുടെ കഥ പറയുന്ന ഈ സിനിമ ഒരു തീരാനൊമ്പരമായി അവസാനിക്കുമ്പോ ഇപ്പോഴത്തെ ഈ ലോകത്ത് വീണ്ടും കുറെ സത്യനാഥന്മാർ ജനിക്കട്ടെ എന്ന് ആഗ്രഹിച്ച പോകുന്നു...
ഒരു അനാഥനും പക്ഷെ ഒരു പൈന്ററും ആയ അയാൾ അയാളുടെ ഒരു ജോലി സംബന്ധ വിഷയമായി കോഴിക്കോട് എതുനതും അവിടെ ഒരു വീട്ടിൽ വാടകയ്ക് താമസിക്കുന്നതിൽ നിന്നും തുടങ്ങുന്ന ഈ സിനിമ പിന്നീട അയാളുടെ അയൽപക്കത്തെ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിലെക് അയാളുടെ കഥ വളരുന്നതും പിന്നീട നടക്കുന്ന സംഭവികാസങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം... അവസാന ഭാഗത്തെ ലാലേട്ടന്റെ അഭിനയം തന്നെ ആണ് ഈ സിനിമയിൽ എടുത്തു പറയേണ്ട ഭാഗം..... കുട്ടികളെ ഉറക്കാൻ നേരം അദേഹം പറയുന്ന ആ സംഭാഷണം ശരിക്കും എല്ലാരേയും ചിന്തിപ്പിക്കും.. ഈ സിനിമ കണ്ടിലെങ്കിൽ മലയാള സിനിമയുടെ ഒരു ഏറ്റവും മികച്ച സിനിമ നിങ്ങൾ കണ്ടില്ല എന്ന ഞാൻ ഉറപ്പിച്ച പറയും.. എം.ടി.യുടെ തിരകഥ അത്രെയും ശക്തമാണ് ....
ഇതിന്റെ തിരക്കഥയ്ക് എം.ടി.ക്‌  മികച്ച തിരക്കഥയ്ക് ഉള്ള ദേശിയ അവാർഡ്‌ ലഭിച്ചിട്ടുണ്ട്... അതുപോലെ കേരള ജേണലിസ്റ് ബെസ്റ്റ് അവാർഡ്‌ ലാലേട്ടനും  , കൂടാതെ ബെസ്റ്റ് സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ്‌ സിബി മലയിലിനും ലഭിച്ചിട്ടുണ്ട്... കാണാൻ മറകേണ്ട...


No comments:

Post a Comment