ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി , മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം പത്ര ധര്മത്തിന്റെയും, എന്താകണം , എങ്ങനെ ആകണം ഒരു പത്രം എന്നതിന്റെ നേർ പതിപ്പാണ്...
നന്ദഗോപാൽ എന്ന കലരശ്മി പത്രത്തിന്റെ അസ്സോസിയേറ്റ് എഡിറ്റർ ശേഖൻ എന്ന അദ്ദേഹത്തിന്റെ അച്ഛന്റെ സുഹൃത്തിനെ കൊച്ചിയിൽ വച്ച് കണ്ടുമുട്ടുന്നതും അതിന്റെ ഭാഗമായി അദ്ദേഹത്തിന് വിശ്വനാഥൻ എന്ന ഒരാളുമായി പ്രശ്ങ്ങളിൽ ഇടപെടേണ്ടി വരുണത്തോട് കുടി നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം...
സുരേഷ് ഗോപി , മഞ്ജു വാര്യർ എന്നിവരെ കൂടാതെ മുരളി, എൻ .എഫ് . വര്ഗീസ് , ബിജു മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ് സുരേഷ് ഗോപിയുടെ തീപ്പൊരി ഡ്യലോഗ്സ്ഉം , മികച്ച ആക്ഷൻ രംഗങ്ങളും എല്ലാം ആണ്....
നമ്മുടെ സ്വന്തം ജയേട്ടന്റെ ആദ്യ സിനിമകൂടി ആണ് ഈ ചിത്രം... ഒരു ചെറിയ സീനിൽ അധികം ആരും ശ്രദ്ധിക്കപെടാത്ത തരത്തിൽ വന്നു പോകുന്ന ഒരാൾ....
ആ വർഷത്തെ ഏറ്റവും മികച്ച സിനിമയും കൂടാതെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്നായ ഈ ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടേതാണ്....
ഒരു മികച്ച സിനിമാനുഭവം...

No comments:
Post a Comment