Tuesday, November 28, 2017

Himalayathile kashmalan



നന്ദു , ആനന്ദ് ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ ഉണ്ണിത്താൻ സംവിധാനം ചെയ്ത ഈ ഫൺ എന്റെർറ്റൈനെർ നാല്  കൂട്ടികാരുടെ കഥ പറയുന്നു...

ഒരു പ്രത്യേക സാഹചര്യത്തിൽ അതിൽ ഒരുവൻ ഒരു എടുത്തു പെട്ട് പോകുന്നതും പിന്നീട അവനെ അവിടെന്നു രക്ഷിക്കാൻ അതിലെ മൂന്ന് പേര്  ഇറങ്ങിപുറപെടുന്നതും പിന്നീട അതിനോട് അനുബന്ധിച്ച അവർ കാരണം ആ നാട്ടിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് നർമത്തിന്റെ അകംബടിയോടെ സംവിധായകൻ പറയുന്നത്...

ആട് പോലെ ഉള്ള ഒരു പക്കാ എന്റെർറ്റൈനെർ ആണ് ചിത്രം.... ലോജിക് ഒന്നും നോക്കാതെ ജസ്റ്റ് ആർത്തുചിരിക്കാൻ വേണ്ടി കാണാൻ പറ്റുന്ന ചിത്രങ്ങളിൽ ഒന്ന്...

 ജിൻസ് ഭാസ്കർ,അനൂപ് രമേശ്, ആനന്ദ്, ധീരജ്, ഹിമ ശങ്കർ എന്നിങ്ങനെ കുറെ അധികം പുതുമുഖങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ചിരികുന്നത്... അവര്ക് കിട്ടിയ റോൾസ് എല്ലാവരും കുഴപ്പമില്ലാതെ അഭിനയിക്കുകയും ചെയ്തു...

ഒരു വട്ടം കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ


No comments:

Post a Comment