മാജിക് മാൻ മിസികേനിന്റെ സംവിധാനത്തിൽ നറൈൻ , പ്രസന്ന,അജ്മൽ എന്നിവരെ പ്രധാനകഥാപാതങ്ങളായി വന്ന ഈ സിനിമ സത്യയുടേയും അയാളുടെ ഉറ്റ സുഹൃത് കുർബ്ബാകാരന്റെയും കഥയാണ്....
പോലീസ് ആകാൻ നടക്കുന്ന കുർബയ്ക്കു പോലീസ് പരീക്ഷയിൽ തോൽവി സംഭവികുനതും പക്ഷെ അതിനോട് ഒരു താല്പര്യവും ഇല്ലാത്ത സത്യ പോലീസ് ആകുനത്തോട്ക്കൂടി കുർബാ ഒരു മുഴുകുടിയൻ ആയി പുതിതാ കൂട്ടുകാറെ തേടിപോകുന്നതും അതിനിടെ ദീന എന്ന ഒരു കള്ളക്കടത്തുകാരനുമായി കുർബാ ചങ്ങാത്തം കുടുന്നതോട് കുടി അവരുടെ രണ്ടുപേരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ഈ മിസ്സിക്കൻ ചിത്രത്തിന്റെ ഇതിവൃത്തം...
നരേന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും മികച്ച കഥാപാത്രം ആയി വാഴ്ത്തപ്പെടുന്ന ഇതിലെ സത്യവാൻ എന്ന കഥാപാത്രം പല തലങ്ങളിൽ എത്തുന്ന ഒരു കഥാപാത്രം ആണ്... അദ്ദേഹത്തിനെ ഇത്രയും മികച്ച രീതിൽ ഉപയോഗിച്ച വേറെ ഒരു സംവിധായകനും അടുത്ത കാലത് തമിഴ് മലയാളം സിനിമ കണ്ടിട്ടില്ല.... മിസ്സിക്കൻ ഇന്റെ മിക്ക ചിത്രത്തങ്ങളിലും ഇദ്ദേഹം ഉണ്ട്....
നരേനെ കൂടാതെ അജ്മലിന്റെ കുർബ്ബാ, പ്രസന്നയുടെ ദീന , പാണ്ടിരാജന്റെ ലോഗനാഥൻ,എല്ലാവരും മികച്ച അഭിനയമുഹൂർത്തകൾ ആണ് കാഴ്ചവെക്കുന്നത്...
സുന്ദർ സി ബാബുവിന്റെ കോമ്പോസിഷനിൽ അദ്ദേഹവും, സംവിധായകനും, സ്വേതാ മോഹനും പാടിയ അഞ്ചു ഗണനകളും പിന്നെ കുറച്ച മികച്ച മ്യൂസിക് ട്രാക്‌സും ചിത്രത്തിന്റെ മാറ്റു കുട്ടുന്നു...ഇതിലെ മിസ്സിക്കൻ പാടിയ "കണ്ണദാസൻ കാരൈക്കുടി " എന്ന ഗാനം എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ്...
ബോക്സ് ഓഫീസിലും മികച്ച നേട്ടം കൊയ്ത ഈ സിനിമയ്ക് മികച്ച നടൻ, സംവിധായകൻ, വില്ലൻ, സപ്പോർട്ടിങ് ആക്ടർ, ഡെബിറ്റ് ആക്ടർ, സിനിമാട്ടോഗ്രാഫ്യ് ,
എന്നിങ്ങനെ കുറെ അധികം അവാർഡുകളും ഫിലിം ഫൈറിലും , വിജയ് അവാർഡ്‌സിൽലും ലഭിച്ചിട്ടുണ്ട്....
Vaalkashanam:
ഈ പടം റിലീസ് ചെയ്ത് ഒരാഴ്ചകൊണ്ട് തമിഴ്നാട്ടിലെ തീയറ്ററുകളില്‍ നിന്ന് എടുത്തു പോവുകയായിരുന്നു.പടം കണ്ട പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി കൊണ്ട് പടം വീണ്ടും റിലീസ് ചെയ്യുകയും തമിഴ്നാട്ടില്‍ തുടര്‍ച്ചയായി ഒരു വര്‍ഷം ഓടി ചരിത്രമിടുകയും ചെയ്തു
കാണാൻ മറക്കേണ്ട ഈ മിസ്സിക്കൻ മാജിക്....

No comments:
Post a Comment