Tuesday, November 28, 2017

Anjali ( tamil)



മണിരത്‌നത്തിന്റെ സംവിധാനത്തിൽ ബേബി ശാമിലി, രേവതി, രഘുവരൻ, പ്രഭു, എന്നിവർ അഭിനയിച്ചിട്ടുള്ള ഒരു മ്യൂസിക്കൽ ഡ്രാമ വിഭാഗത്തിൽ ഉള്ള സിനിമ....

ശേഖർ എന്ന സിവിൽ എഞ്ചിനീരിയറും അയാളുടെ ഭാര്യയായെ  ചിത്രയുടെയും വികസിക്കുന്ന സിനിമ അയാളുടെ അവരുടെ മൂന്നാമത്തെ കുഞ്ഞിനെ കുറിച്ച ചിത്ര അറയുന്നതും അങ്ങനെ മാനസിക വളർച്ച മുഴുവൻ എത്താത്ത ആ  കുഞ്ഞിനെ അവർ വീട്ടിൽ എത്തിക്കുന്നതിൽ നിന്നും വികസിക്കുന്നു ..

അഞ്ജലി എന്ന കഥാപാത്രമായി ശാമിലി ശരിക്കും അദ്‌ഭുടപെടുത്തി.... മനസിനെ വല്ലാതെ സ്പര്ശിച്ചു...

ഇവരെ കൂടാതെ തരുൺ, ശ്രുതി വിജയകുമാർ,ബാബു ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയ ഈ ചിത്രം ഭാരത്തിന്റെ ആ വർഷത്തെ ഒഫീഷ്യൽ ആയിട്ടുള്ള ഓസ്കാർ എൻട്രി ആയിരുന്നെങ്കിലും നോമിനേഷൻ ചെയ്യാ പെട്ടില്ല....

തമിഴ് അല്ലാതെ ഹിന്ദി  , തെലുഗ് എന്നി ഭാഷകളിൽ ഡബ് ചെയ്യപ്പെട്ട ഈ സിനിമ ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രങ്ങളിൽ മുൻപന്തിയിൽ ഉണ്ട്...

വാലിയുടെ എഴുത്തിൽ ഇളയരാജ ഈണമിട്ട ഏഴ് ഗാനങ്ങൽ ആണ് ചിത്രത്തിൽ ഉള്ളത്... ഇളയരാജയുടെ അഞ്ഞൂറാമത്തെ ചിത്രം എന്ന പ്രത്യേകത ഈ ചിത്രത്തിന് ഉണ്ട്... ഇതിലെ അഞ്ജലി അഞ്ജലി എന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ്...

ഓസ്കാർ എൻട്രി അല്ലാതെ മികച്ച ചിത്രത്തിന് ഉള്ള ദേശിയ അവാർഡ്‌ ഈ ചിത്രം കരസ്ഥമാക്കിട്ടുണ്ട്... കൂടാതെ മികച്ച ഓഡിയോഗ്രാഫ്യ്, മികച്ച ചൈൽഡ് ആര്ടിസ്റ് എന്നിങ്ങനെ വേറെയും...
തമിഴ്നാട് സ്റ്റേറ്റ് അവാർഡിലെ മികച്ച ചിത്രത്തിന് ഉള്ള സ്പെഷ്യൽ ജൂറി ഉപഹാരവും ചിത്രത്തിന് കിട്ടിട്ടുണ്ട്....

കാണാൻ മറക്കേണ്ട ഈ മണിരത്നം മാജിക്...

No comments:

Post a Comment