Monday, November 27, 2017

Pan's Labyrith (Spanish)



ഫെയറി ടൈൽസ് എന്ന പ്രസിദ്ധമായ കൃതിയെ മുന്നിര്ത്തി സ്പെയിനിൽ നടക്കുന്ന ഒരു കഥയാണ് ഈ "Gullimero del Tori" ചിത്രം പറയുന്നത്... ഫെയറി ടൈൽസ് കഥ പ്രകാരം മോണ എന്ന രാത്രിയുടെ രാജാവിന്റെ രാജകുമാരി സ്വന്തം വീട് വിട്ടു മനുഷ്യകുലം കാണാൻ വരുന്നതും   പക്ഷെ മനുഷ്യ കുലത്തിൽ പിറന്നു കഴിഞ്ഞ കഴിഞ്ഞത് കൊണ്ട് തന്നെ അവൾ  മരിക്കുകയും ചെയ്യുന്നു..

1944ൽ സ്‌പൈനൽ ഒളിവിയ എന്ന രാജകുമാറിയിലൂടെ പിന്നീട കഥ മുന്പോട് പോകുന്നു.. സ്വന്തം രണ്ടാമച്ചനെ കാണാൻ ഗർഭിണിയായ അമ്മയുടെ കൂടെ വരുന്ന ഒളിവിയയെ ഒരു പ്രാണി വനദേവതയുടെ  അടുത്ത് കൊണ്ട്പോകുന്നതും അതിലൂടെ  അവളുടെ ജന്മരഹസ്യം അവൾ അറയുന്നതും പിന്നീട  സ്വന്തം വീട്ടിലെക് പോകാൻ അവൾക് മൂന്ന് കൃത്യങ്ങൾ തീർക്കുന്നതും ആണ് കഥ ഹേതു ...

Ivana Baquero ഒളിവിയ എന്ന കഥാപാത്രം ആയി മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്..

ക്രിട്ടിക്‌സും ആൾക്കാരും മികച്ച അഭിപ്രായങ്ങൾ കൊടുത്ത ഈ സിനിമ കുറെ അധികം ക്രിട്ടിസിന്റെ ടോപ് ടെൻ ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്‌

മികച്ച ആര്ട്ട് ഡയറക്ടർ, സിനിമാട്ടോഗ്രാഫ്യ്, മൈക് അപ്പ്, ഒറിജിനൽ സ്കോർ, സ്ക്രീൻപ്ലേയ് എന്നിങ്ങനെ കുറെ അധികം അവാർഡുകൾ പല അവാർഡുകളിൽ കിട്ടിട്ടുള്ള ഈ സിനിമ "ബേസ്ഡ് റെവ്യൂഡ് ഫിലിം ഓഫ് ദി ഡീകേട് " എന്ന പട്ടവും കിട്ടിട്ടുണ്ട്...

ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ മികച്ച നൂറു സിനിമകളിൽ പതിനേഴാം സ്ഥാനത് ഈ സിനിമ ഉണ്ട്.... കൂടാതെ എംപെയർ മാഗസിന്റെ രണ്ടായിരാതിപത്തിലെ മികച്ച നൂറു സിനിമകളിൽ അഞ്ചാം സ്ഥാനത്തേ ഈ സിനിമയുണ്ട്..

Javier Navarrete കമ്പോസ് ചെയ്ത ചെറിയ ചെറിയ താരാട്ടു പാട് ടൈപ്പ് സോങ്ങിൽ എല്ലാം മികച്ചതായിരുന്നു... അത് ആ സിനിമയുടെ ഫീൽ തന്നെ മാറ്റി....

ഫെയറി ടൈൽസ് ഇഷ്ടപെടുന്ന എല്ലാര്ക്കും കാണാൻ പറ്റുന്ന മികച്ച ആവിഷ്കാരം...ശരിക്കും ഒരു അദ്‌ഭുദ സിനിമ...

No comments:

Post a Comment