Monday, November 27, 2017

Pingami



മലയാളി സിനിമ പ്രയക്ഷകർ ഞെട്ടിയ സിനിമ .... എന്നും മണ്ണിന്റെ ഗന്ധം മാത്രമുള്ള സിനിമകൾ എടുക്കുന്ന സത്യൻ അന്തിക്കാട്  ചെയ്ത ഒരു ഒന്നാന്തരം  ത്രില്ലെർ....

ഒരു അവധിക്കാലത് നാട്ടിലേക് വരുന്ന കാപ്റ്റൻ വിജയ് മേനോൻ റോഡിൽ പിടയുന്ന കുമാരേട്ടനെ കാണുത്തതും അതിന്റെ അവസാനം എന്നവണ്ണം അദ്ദേഹത്തിന്റെ ജീവിതത്തിൽ അയാളുടെ അച്ഛനമ്മമാരുടെ മരണത്തിനു പിന്നിൽ നടന്ന ഒരു സംഭവം അറിയുകയും ,അങ്ങനെ ആ അവധിക്കാലത്തീന് മുൻപ് അദ്ദേഹം തനിക് നഷ്ടപെട്ടു എന്ന് വിചാരിച്ച പല കാര്യങ്ങളും കുമാരേട്ടന്റെ ഡയറിലുടെ വീണ്ടെടുക്കുന്നതും ആണ് കഥ ഹേതു...

കുമാരേട്ടൻ ആയി തിലകൻ ചേട്ടനും , കാപ്റ്റൻ വിജയ് മേനോൻ ആയി ലാലേട്ടനും മികച്ച അഭിനയമുഹൂർത്തകൾ ആണ് കാഴ്ചവെക്കുന്നത്...

വില്ലൻ ആയി വന്ന "ആ പൂച്ചകണ്ണൻ " പുനീത് ഐസറിന്റെ എഡ്വിൻ തോമസ് എന്ന കഥാപത്രവും ഒരു ഒന്നാന്തര ഐറ്റം ആയിരുന്നു....

ഇവരെ കൂടാതെ കനക , ജഗതി  ചേട്ടൻ , ഇന്നോസ്ന്റ്, സുകുമാരൻ, ഒടുവിൽ ഉണ്ണികൃഷ്‌ണൻ ചേട്ടൻ  എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ലാലേട്ടന്റെ തന്നെ പ്രവണം ആർട്സ് നിർമിച്ച ഈ ചിത്രത്തിന്റെ മ്യൂസിക് ജോൺസൻ മാഷുടേതാണ്...

കൈതപ്രതിന്റെ വരികൾക് ചിത്രയും , യേശുദാസും പാടിയ രണ്ടു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിൽ വെണ്ണിലാവോ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ്...

വാൽക്കഷ്ണം :

ലാലേട്ടന്റെ എഡ്വിൻ തോമസിനോട് അവസാനം പറയുന്ന ആ കോരിത്തരിപ്പിക്കുന്ന ഡയലോഗ് ഓർത്തുകൊണ്ട് :
He was my father .... My great father
And I am the Great Great Great Son
            "പിൻഗാമി "
 എന്റെ അച്ഛന്റെ മറുപടി നിനക്കു  തരാൻ വന്ന പിൻഗാമി.... 

No comments:

Post a Comment