ചില സിനിമകൾ അങ്ങനെ ആണ്... കണ്ടു കഴിഞ്ഞ മനസ്സിൽ വല്ലാത്ത ഒരു സുഖം തോന്നും... ഈ ശ്രേണിയിൽ അവസാനം കണ്ട സിനിമയാണ് ബിജു മേനോൻ നായകൻ ആയ ഈ കൃഷ് കയ്മൾ ചിത്രം .....
വർഷങ്ങൾക് ശേഷം സ്വന്തം നാട്ടിലെക് തിരിച്ച എത്തുന്ന ഉണ്ണിയിലൂടെ തുടങ്ങുന്ന കഥ പിന്നീട അയാളുടെ പഴയ ജീവിതത്തിൽ നടന്ന കഥയുടെ ഒരു ഓർമക്കുറുപ്പ് ആണ്....
സ്വന്തം കൂട്ടുകാരിലൂടെയും നാട്ടുകാരിലൂടെയും അദ്ദേഹത്തിന്റെ (ഉണ്ണിയുടെ) പഴയ കാലവും ജീവിതവും എല്ലാം ഒരു ഇളം മഴ പെയ്യുന്ന സുഖത്തോടെ പറഞ്ഞു തരുന്ന സംവിധായകൻ നമ്മൾ മറന്നു പോക്കുന്ന പഴയ കാലവും അതിന്റെ ഓർമപ്പെടുത്തലുമ് ഒരു മുത്തശ്ശയും അവരുടെ കൊച്ചുമകനിലൂടെയും പറഞ്ഞു തരുന്നു...
ഉണ്ണിയായി ബിജു മേനോനും , അദ്ദേഹത്തെ കൂടാതെ ശ്രീജിത്ത് രവി, റൈന മരിയ, പാരീസ് ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു....
ശ്രീജിത്ത് രവിയുടെ വില്ലൻ വേഷം ശരിക്കും അദ്‌ഭുടപെടുത്തി.
അനിൽ ജോൺസണിന്റെ കോംപോസിഷേണിൽ ജയകൃഷ്ണൻ പാടിയ ഒരു പാട്ടും ഈ ചിത്രത്തിന്റെ മാറ്റു കൂടുന്നു..
എന്നും മനസ്സിൽ ഒരു വിങ്ങലായി ഈ "ഓലപ്പീപ്പി"

No comments:
Post a Comment