Monday, November 27, 2017

Rear window(English)



ജോൺ മിച്ചൽ ഹെയ്‌സിന്റെ തിരക്കഥയിൽ  ഹിച്ച്‌കോക് സംവിധാനം ചെയ്ത  ജെയിംസ് സ്റ്റഡർട്സും ,ടെൽമ റൈറ്ററും നായകനും നായികയും ആയ ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലെർ ആണ്...

ഒരു ആസിഡെന്റ് കഴിഞ്ഞു വീട്ടിൽ ഇരിക്കുന്ന  പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയ ജെഫ് എന്ന ജെഫ്‌റിസ് അയാളുടെ അടുത്ത വീട്ടിൽ നടക്കുന്ന ഒരു കൊലപാതത്തിനു സാക്ഷിയാകുന്നതും പിന്നീട നടക്കുന്ന ആവേശഭരിതമായ സംഭവവികാസങ്ങളും ആണ് ഈ ഹിച്ച്‌കോക്ക് ചിത്രം പറയുന്നത്...

"ഇറ്റ് ഹെഡ് ട്ടോ ബി മുർഡർ" എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ആണ് ഈ ചിത്രം...

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ സിനിമ അമേരിക്കൻ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്..

കുറെ അധികം ഫിലിം ഫെസ്റിവലിലുകളും ചിത്രം മികച്ച അഭിപ്രയതോടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്...

മികച്ച ചിത്രം , നടി, ഡയറക്ടർ , സ്ക്രീൻപ്ലേയ് എന്നിങ്ങനെ ഒരു ചിത്രവുമായി ബന്ധപെട്ട ഒട്ടുമിക്ക അവാർഡുകളും വാരികുട്ടിട്ടുള്ള ഈ ചിത്രം "വെനീസ് ഫിലിം ഫെസ്റ്റിവലിൽ " ആണ് ആദ്യ പ്രദര്ശനം നടന്നത്...

ഇതും കൂടാതെ ലോകത്തിൽ ഇതേവരെ ഇറങ്ങിയ മികച്ച നൂറു ചിത്രങ്ങളിലും ഈ ചിത്രം ഇടം പിടിച്ചിട്ടുണ്ട്... അതുകൂടാതെ മികച്ച നൂറു ത്രില്ലെര്സ്,മിസ്ടറി എന്നിങ്ങനെ വേറെയും...

കുറെ അധികം ടി വി ഷോകളിൻ അതുപോലെ ടി വി സീരീസ് എന്നിവെയിലും ഈ ചിത്രത്തിന്റെ സാന്നിധ്യം ഉണ്ട്... കാണാൻ മറക്കേണ്ട ഈ ഹിച്ച്‌കോക്ക് മാജിക്

No comments:

Post a Comment