"മംഗലശേരി നീലകണ്ഠൻ " തെമ്മാടി , പെണ്ണുപിടിയൻ , മലയാളി പ്രയക്ഷകര്ക് പൗരുഷത്തിന്റെ ആൾരൂപം...
അസുരന്റെ വീര്യവും ദേവന്റെ പുണ്യവും ഒത്തുചേർന്നു പിറവിയെടുത്ത ഒരു വിചിത്രവതാരം..
രഞ്ജിത്തേട്ടന്റെ തിരക്കഥയിൽ ഇന്നലെ നമ്മെ വിട്ടു പോയ ഐ വി ശശി സാറുടെ സംവിധാനത്തിൽ പിറന്ന ഒരു മാസ്റ്റർപീസ്...
മംഗലശേരി എന്ന തറവാട് വീട്ടിൽ എല്ലാം ജയിച്ചു എന്ന് വീമ്പിളക്കി കൂട്ടുകാരുടെ കൂടെ വെള്ളമടിച്ച തല്ലുകൂടി നടക്കുന്ന തെമ്മാടി ...
ഒരാളെയും പേടിയില്ലാത്ത ഒരു ജന്മം... പോലീസ്കാരോട് പോലും ഇങ്ങനെ പറയാൻ ഉള്ള ധൈര്യം ഇദ്ദേഹത്തിന് മാത്രമേ കാണു...
" എന്റെ ഭീഷണി എന്ന് പറഞ്ഞ ഊച്ചാളി
രാഷ്ട്രീയകാരെ പോലെ സ്ഥലം മാറ്റി കളയുകയില്ല.. കൊന്നുകളയും..മടിക്കില്ല ഞാൻ !!!പുതിയ ആളായതോണ്ടാ ..ഇവിടെ ചോദിച്ച മതി..."
പക്ഷെ ഇത്രയൊക്കെ ആണേലും ഉള്ളിൽ സ്നേഹത്തിന്റെ ഒരു വലിയ കുടം ഉണ്ട് ആ തെമ്മാടിയുടെ ഉള്ളിൽ എന്ന് മനസിലാക്കിയതോ ഒരു ഊര്‌ത്തണ്ടി.(ഒടുവിൽ ഉണ്ണികൃഷ്‌ണൻ ചേട്ടൻ)....
"വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപ ഹാരി മുരാരേ..
ദ്വാപര ചന്ദ്രിക ചർച്ചിതമാം
നിന്റെ ദ്വാരക പുരി എവിടെ..
പീലി തിളകവും കോല കുഴൽ പാട്ടും
അമ്പാടി പൈക്കളും എവിടെ..
ക്രൂര വിഷാദ ശരീരം കൊണ്ട് നീറുമി
നെഞ്ചിലെൻ ആത്മ പ്രണാമം
പ്രേമ സ്വരൂപണം സ്നേഹ സാധീരതന്യന്റെ
കാൽകലിന് കണ്ണീർ പ്രണാമം ..
പ്രേമ സ്വരൂപനാം സ്നേഹ സധീർത്യന്റെ
കാൽകലിന് കണ്ണീർ പ്രണാമം..."
ഒരു റിയൽ ലൈഫ് കഥാപാത്രമായ മുല്ലശേരി രാജഗോപാൽ എന്ന മനുഷ്യനെ വെള്ളിത്തിരയിലേക് എത്തിച്ചപ്പോൾ ആ കഥാപാത്രമായി രഞ്ജിത്തിനും ശശിയേട്ടനും മോഹൻലാൽ അല്ലാതെ വേറെ ഒരു പേര് മനസ്സിൽ വന്നില്ല എന്നതാണ് സത്യം...
അദ്ദേഹത്തിന്റെ സഞ്ചത സഹചാരിയായ വാറിയർ ആയി ഇന്നസെന്റ് ചേട്ടനും ഉണ്ട്.. ഭാനുമതി എന്ന പെൺകുട്ടിയെ കൊണ്ട് തറവാടിന്റെ നടുമുറ്റത്ത് ആട്ടം ആടിച്ച അദേഹത്തിനെ പക്ഷെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രു ആയ മുണ്ടക്കൽ ശേഖരൻ (നെപോളിയൻ ) ഒരു രാത്രി വെട്ടിയപോ അദ്ദേഹം ഒന്നുമല്ലണ്ട ആയി പോകുന്ന കാഴ്ച.. ആ വീര്യവും ശൗര്യവും വീണു ഉടയുകയായിരുന്നു... തന്റെ ജന്മം പോലും ദാനം ആണെന്ന് അറിയുന്ന ആ നിമിഷം നീലന്റെ പതനം തുടങ്ങുകയായിരുന്നു....
"തീർക്കാൻ കണക്കുകൾ ബാക്കി വെക്കുന്ന സ്വഭാവം എന്നിക് ഇല്ലാ ...അങ്ങനെ ആണേൽ തളർന്നുപോയ ഈ കയ്യിൽ ഒരു കത്തി കെട്ടി വച്ച് വന്നേനെ ഞാൻ മുണ്ടകളിലെ വാതിലും ചവിട്ടിത്തുറന്..."
സ്വന്തം ജീവിതം കൈ വിട്ടു പോകുന്നു എന്ന് അറയുമ്പോഴും നീലൻ ഒരു വട്ടം കുടി പേടികുന്നില്ല... ഒരിക്കലും ഭയക്കുന്നില്ല... ശേഖരന്റെ കണ്ണ് നോക്കി അത് പറയുമ്പോ അവന്റെ നെഞ്ച് കീറി ചോര കുടിക്കാൻ വെമ്പുന്ന ഒരു നരസിംഹാവതാരത്തെ നീലൻ ആവാഹിക്കുന്നത് ആ കണ്ണുകളിൽ കാണാൻ സാധിക്കും...
പക്ഷെ അവസാനം കയ്യിൽ ആയുധം താനേ വന്നപ്പോ അദ്ദേഹം ശേഖരനെ വെറുതെ വിടുന്നു... ജീവിക്കാൻ ... അവിടെ ജീവിതത്തെ വെറുക്കുന്ന നീലൻ ആദ്യമായി ജീവിതത്തെ സ്നേഹികാൻ തുടങ്ങിയിരിക്കുന്നു എന്ന് പറയാതെ പറയുന്നു....
ലാലേട്ടാൻ ,നെപോളിയെൻ ഇവരെ കൂടാതെ രേവതി, നെടുമുടി ചേട്ടൻ, അഗസ്റ്റിന് , എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ ഉണ്ട്..
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകിയ പത്തിന് അടുത്ത ചെറുതും വേലുതും ആയ ഗാനങ്ങളും ചിത്രത്തിന് മാറ്റു കുട്ടുന്നു..
ഓരോ ഗാനവും ഒന്നിലൊന്ന് മികച്ചത്.. എല്ലാം വളരെ ഇഷ്ടമാണ്...
വർഷങ്ങൾക് ശേഷം ഈ സിനിമയുടെ ഒരു രണ്ടാം ഭാഗം വന്നു.. രഞ്ജിത്തിന്റെ സംവിധാനത്തിൽ.. "രാവണപ്രഭു" ഇ ചിത്രവും ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു...
ഐ വി ശശിയുടെ വിയോഗത്തിൽ അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചുകൊണ്ട് ....
"പ്രേമ സ്വരൂപനാം സ്നേഹ സതീർത്യന്റെ
കാൽകലിന് കണ്ണീർ പ്രണാമം"