"പുത്തം പുതു കാലൈ" എന്ന ചിത്രത്തിന് ശേഷം തമിഴിൽ നിന്നും വന്നാ ഈ അന്തോളജി ചിത്രം മനുഷ്യന്റെ ഉള്ളിലേ വികാരങ്ങൾ ആയ അഹംഭാവം, ബഹുമാനം,പാപം എന്നി മനോനിലകളിലേക് ആഴ്ന്നു ഇറങ്ങുകയും അവിടെ ആ സംഭവങ്ങൾ എങ്ങനെ ആണ് അതിസങ്കീർണമായ പല മാനസികവും വൈകാരികവുമായ സ്നേഹപ്രകടനത്തിലേക് മനുഷ്യനെ ചെന്നെത്തിക്കുന്നു എന്ന് പറയാൻ ശ്രമിക്കുന്നു...
1. Thangam(Pride)
"മനസ്സിൽ ഒരു വിങ്ങലായി ഈ തംഗം"
സുധ കൊങ്ങനാ സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് തംഗംത്തിന്റെ കഥയാണ്... ഒരു ട്രാൻസ്ജെൻഡർ ആയ അവളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലേക് കണ്ണോടികുന്ന ചിത്രം അവളുടെ സ്നേഹവും വേദനയും ദുഖവും എല്ലാം നമ്മൾക്ക് പറഞ്ഞു തരുന്നു... കാളിദാസ് ജയറാം ടൈറ്റിൽ കഥാപാത്രം ആയ തംഗം ആയി എത്തി അദേഹത്തിന്റെ ഇതേവരെയുള്ള ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു.... കൂടാതെ ശാന്തണു ഭാഗ്യരാജ്,ഭവാനി ശ്രീ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ...ഷാൻ കറുപ്പുസ്വാമിയുടെ വരികൾക് ജസ്റ്റിൻ പ്രഭാകർ സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടീ ജോൺ ആയിരുന്നു... ഒരു അതിഗംഭീര അനുഭവം...
കാളിദാസിന് ഈ ചിത്രത്തിന്റെ പ്രകടനത്തിന് ഒരു അവാർഡ് തീർച്ചയായും അർഹിക്കുന്നു....
Rating:5/5
2. Oor Iravu (Honour)
"തന്റെ പോയ മാനം വീണ്ടെടുക്കാൻ കൂടാതെ തന്റെ മകളെ തിരിച്ചു പിടിക്കാൻ ഏതറ്റം വരയെയും പോകുന്ന ഒരു അച്ഛന്റെ കഥ "
ഒരു അച്ഛന്റെയും മകളുടെയും ജീവിതത്തിലേക് ആണ് ചിത്രം ഇറങ്ങി ചെല്ലുന്നത്.... വർഷങ്ങൾക് മുൻപ് തന്നെ വിട്ടു വേറൊരുത്തന്റെ കൂടെ ഇറങ്ങി പോയ മകൾ സുമതിയെ തേടി അന്ന് ജാനകിരാമൻ എത്തുന്നു... അച്ഛന്റെ ആഗ്രഹപ്രകാരം അവൾ ആ വീട്ടിലേക് തിരിച്ചു വന്നപ്പോൾ അവിടെ ആ വീട്ടിൽ അന്ന് രാത്രി നടുക്കുന്ന ചില സംഭവങ്ങളും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ഉള്ളടക്കം...
വെട്രിമാരൻ കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രകാശ് രാജ് - സായി പല്ലവി എന്നിവർ ആണ് അച്ഛൻ- മകൾ കഥാപാത്രങ്ങൾ ആയ സുമതി - ജാനകിരാമൻ എന്നി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. രണ്ടുപേരുടെയും മാസമാരിക പ്രകടനവും വെട്രിമാരന്റെ സംവിധാനവും കൂടാതെ ആർ ശിവമികയുടെ ആ ബിജിഎം കൂടി ചേർന്നപ്പോൾ കണ്ടിരിക്കുന്ന ഏതൊരാൾക്കും കണ്ണിൽ നിന്നും തീ വരും.. അത്രേയും അതിഗംഭീരം... സുരേഷ് ബാലയുടെ ഛായാഗ്രഹണവും കൈയടി അർഹിക്കുന്നു...
Raiting: 4.5/5
3.Vaanmagal (Daughter of the skies)
"തന്റെ മകൾക് ഒരു പ്രശനം വന്നപ്പോൾ അതു ശരിയാക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെയും അമ്മയുടെയും കഥ "
ഞാൻ അടക്കം ഉള്ള ഒരു ചെറിയ കുടംബത്തിൽ നടക്കാൻ സാധ്യതഉള്ള ഒരു സംഭവം ആണ് ചിത്രത്തിന്റെ ആധാരം... ഒരു രാത്രി ഒരു കൂട്ടം ചെറുപ്പക്കാർ തന്റെ ചെറു മകളെ പിടിച്ചു കൊണ്ട് പോയി റേപ്പ് ചെയ്തപ്പോൾ ആ അച്ഛനും അമ്മയും ആ കുടുംബവും എങ്ങന ആണ് ആ സംഭവത്തിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുന്നത് എന്നതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളിലേക് ചിത്രം വിരൽ ചൂണ്ടുമ്പോൾ ഈ സമൂഹത്തിൽ എങ്ങനെ ആണ് പെണ്ണ് വീടിന്റെ മാനവും,അഭിമാനത്തിനു ക്ഷണത്തിന്ന് കാരണകാർ ആകുന്നത് എന്ന ഒരു തെറ്റായ സന്ദേശം (എന്നിക് അങ്ങനെ ആണ് തോന്നിയത് ) നൽകുന്നത് പോലെ തോന്നി.. എന്നിരുന്നാലും ചിത്രം നന്നായി..
ഗൗതം മേനോൻ കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അദ്ദേഹവും സിമ്രാനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.. ഗണേഷ് രാജാവെലു ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ കാർത്തിക് ആയിരുന്നു സംഗീതം...ഒരു നല്ല അനുഭവം
Raiting:3.5/5
4.Love Panna Uttranum (love)
വിഘ്നേഷ് ശിവൻ കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് ഒരു ബ്ലാക്ക് ഹ്യൂമർ ടച്ച് കഥയാണ്....
ആദിലക്ഷ്മി-ജ്യോതിലക്ഷ്മി എന്നി സഹോദരങ്ങളുടെ കഥയാണ്... തന്റെ അച്ഛന്റെ അടുത്തേക് തനിക് ഒരുതന്നെ ഇഷ്ടമാണ് എന്നും പറഞ്ഞു എത്തുന്ന ആദിക് തന്റെ അനിയത്തി ജോയ്തിക് സംഭവിച്ച അച്ഛന്റെ പീഡനം അറിയാൻ ഇടവരുന്നു..പക്ഷെ താൻ ഒരു പെൺകുട്ടിയെ തന്നെ ആണ് ഇഷ്ടപ്പെട്ടു കല്യാണം കഴിക്കാൻ വന്നത് എന്ന് ആദിയുടെ പ്രസ്ഥാവന പിന്നീട് ആ വീട്ടിൽ നടത്തുന്ന സംഭവങ്ങളിലേക് വിരൽ ചൂണ്ടുന്നത്...
ആദിലക്ഷ്മി-ജ്യോതിലക്ഷമി എന്നി കഥാപാത്രങ്ങൾ ആയി അഞ്ജലി എത്തിയ ചിത്രത്തിൽ പടം കുമാർ വിരസിംഹൻ എന്ന അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചു... കൽക്കി കോച്‌ലിൻ ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ ആവതിരിപ്പിച്ചത്... ചിത്രം വലിയ ഇഷ്ടമായില്ല....അനിരുധ് സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ്... ഈ ചിത്രത്തിന്റെ ആകെയുള്ള പോസിറ്റീവ് അഭിനേതാകൽ മാത്രം ആണ്... എടുത്തു പറയേണ്ടത് ആ വില്ലൻ ഗ്രൂപ്പിളെ കുഞ്ഞു മനുഷ്യൻ... അദ്ദേഹം പൊളിച്ചു.. ബാക്കി കഥ ശോകം ആയി തോന്നി.... ജസ്റ്റ് വാച്ച്ബിൾ...
Rating:2/5