Naranipuzha Shanavas കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ചിത്രത്തിൽ അദിതി രോ ഹൈദരി, ദേവ് മോഹൻ, ജയസൂര്യ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് പേര് പോലെ തന്നെ സൂഫിയുടെയും സുജാതയുടെയും കഥയാണ്.. മല്ലികാർജ്ജുന്റെ ഒറ്റ മകൾ ആയ സുജാത നാട്ടിൽ എത്തുന്ന സൂഫിയുമായി പ്രണയത്തിൽ ആകുന്നു.. പക്ഷെ അതു അറിഞ്ഞ അവളുടെ അച്ഛൻ അവളെ രാജീവ് എന്ന ഒരാളെ കല്യാണം കഴിച്ചു കൊടുക്കുന്നു... പക്ഷെ അവരുടെ ദാമ്പത്യത്തിൽ സൂഫിയുടെ സ്പർശം എന്നും പ്രശ്നങ്ങൾ ഉണ്ടാക്കികൊണ്ട് നിന്ന്... ആ സമയം ആണ് സൂഫിയുടെ മരണവാർത്ത അവർ അറിയുന്നതും അങ്ങനെ അയാളെ കാണാൻ സുജാതയും രാജീവും നാട്ടിലേക് വരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലൂടെ സൂഫിയുടെയും സുജാതയുടെയ കഥയും നമ്മൾക്ക് സംവിധായകൻ പറഞ്ഞു തരുന്നു...
സുഫി ആയി ദേവ് മോഹൻ എത്തിയ ചിത്രത്തിൽ സുജാത ആയി അദിതി എത്തി... രാജീവ് ആയി ജയേട്ടൻ എത്തിയപ്പോൾ ഇവരെ കൂടാതെ സിദ്ദിഖ്ഇക്ക, കലാരഞ്ജിനി, മാമുക്കോയ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
M. Jayachandran സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Deepu Joseph ഉം ഛായാഗ്രഹണം Anu Moothedath ഉം ആയിരുന്നു.. Friday Film House ഇന്റെ ബന്നേറിൽ വിജയ് ബാബു നിർമിച്ച ഈ ചിത്രം നേരിട്ട് amazon prime vedio ആണ് വിതരണം നടത്തിയത്... വെറുതെ ഒരു വട്ടം കാണാം.. വലിയ ഇഷ്ടം ആയില്ല...
No comments:
Post a Comment