M. Night Shyamalan ഇന്റെ കഥയ്ക് Brian Nelson തിരക്കഥ രചിച്ച ഈ അമേരിക്കൻ സൂപ്പർനാച്ചുറൽ ത്രില്ലെർ ചിത്രം John Erick Dowdle ആണ് സംവിധാനം ചെയ്തത്...
നഗരത്തിലെ ഒരു വലിയ കെട്ടിടത്തിന്റെ എലിവേറ്ററിൽ ഒരു മെക്കാനിക്, salesman, guard, ഒരു വയസ്സായ സ്ത്രീ, ഒരു ചെറുപ്പക്കാരി സ്ത്രീ എന്നിങ്ങനെ ആറ് പേര് പെട്ടു പോകുന്നു..അവരെ രക്ഷിക്കാൻ പോലീസ്‌കാരും അവിടത്തെ ആൾക്കാരും നോക്കുമ്പോൾ അതിനുള്ളിൽ ഉള്ള ആൾക്കാരിൽ ഓരോ ആൾക്കാരും മരിച് വീഴാൻ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...
Detective Bowden എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രം ആയി Chris Messina എത്തിയ ചിത്രത്തിലേ മറ്റു കഥാപാത്രങ്ങൾ ആയ മെക്കാനിക് ആയി Logan Marshall-Green ഉം, സെയിൽസ് മാൻ ആയി Geoffrey Arend ഉം, ഗാർഡ് ആയി Bokeem Woodbine ഉം, സാറ കരവേ എന്ന കഥാപാത്രം ആയി Bojana Novakovic ഉം Jane Kowski എന്ന കഥപാത്രത്തെ Jenny O'Hara ഉം അവതരിപ്പിച്ചു...
And Then There Were None എന്ന അഗത ക്രിസ്റ്റിയുടെ കഥയുടെ ലൂസ് അഡാപ്റ്റേഷൻ ആയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Elliot Greenberg ഉം സംഗീതം Fernando Velázquez ഉം ഛായാഗ്രഹണം Tak Fujimoto ഉം നിർവഹിച്ചു...
Media Rights Capital, The Night Chronicles എന്നിവരുടെ ബന്നേറിൽ M. Night Shyamalan, Sam Mercer എന്നിവർ നിർമിച്ച ഈ ചിത്രം Universal Pictures ആണ് വിതരണം നടത്തിയത് ..... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി.. ഹോർറോർ ത്രില്ലെർ കാണാൻ ആഗ്രഹം ഉള്ളവർക് ഒന്ന് കണ്ട് നോകാം... ഒന്ന് ഞെട്ടാൻ ഉള്ളത് ഉണ്ട്...
No comments:
Post a Comment