Hussain Zaidi യുടെ The Class of 83 എന്ന പുസ്തകത്തെ ആധാരമാക്കി Abhijeet Deshpande തിരക്കഥ രചിച്ച ഈ ഹിന്ദി ക്രൈം ഡ്രാമ ചിത്രം Atul Sabharwal ആണ് സംവിധാനം ചെയ്തത്...
ചിത്രം പറയുന്നത് 80's യിലെ ഒരു കഥയാണ്.. നമ്മൾ അവിടെ ഒരു പോലീസ് അക്കാദമി പരിചയപ്പെടുന്നു കൂടാതെ വിജയ് സിംഗ് എന്ന പഴയ പുലി ആയ പോലീസ് ഓഫീസറെയും..ചിത്രം സഞ്ചരിക്കുന്നത് പിന്നീട് അദ്ദേഹവും അവിടെയുള്ള അദ്ദേഹം തിരഞ്ഞെടുത്ത അഞ്ച് പോലീസ് ഉദ്യോഗാർഥികളിലൂടെയും ആണ്... അവരെ വച്ച് ഒരു സീക്രെട് ഗ്രൂപ്പ് തുടങ്ങുന്ന ഡീൻ (വിജയം സിംഗ് )അവരെ വച്ച് ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നതോടെ കഥ കൂടുകൾ ത്രില്ലിങ്ങും എൻഗേജിങ്ഉം ആകുന്നു...
Bobby Deol ആണ് വിജയ് സിംഗ് ആയി എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ അനുപ് സോണി, ജോയ് സെൻഗുപ്താ, വിശ്വജിത് പ്രധാന, എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...
Viju Shah സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിങ് Manas Mittal ഉം ഛായാഗ്രഹണം Mario Poljac ആയിരുന്നു.. Red Chillies Entertainment ഇന്റെ ബന്നേറിൽ Gauri Khan, Shah Rukh Khan, Gaurav Verma എന്നിവർ നിർമിച്ച ഈ ചിത്രം Netflix ആണ് വിതരണം നടത്തിയത്... ഒരു മികച്ച അനുഭവം
No comments:
Post a Comment