ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി Arun P R കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള സ്പോർട്സ് ഡ്രാമയിൽ രജിഷ വിജയൻ, സുരാജേട്ടൻ, നിരഞ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് ആലീസും അവളുടെ അച്ഛൻ വര്ഗീസിന്റെയും കഥയാണ്... ഒരു സ്പോർട്സ് സ്കൂൾ ടീച്ചർ ആയ വര്ഗീസിന്റെ ജീവിതം അവിടത്തെ ചില രാഷ്ട്രീയകാർ കൂടി താറുമാർ ആക്കിയപ്പോൾ അദ്ദേഹം മകൾ അലിസിലൂടെ അത് തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നു.. പക്ഷെ അവിടെയും വിധി അവര്ക് എതിരെ വരുന്നതും ആ വിധിക് എതിരെ വര്ഗീസ് പോരാടാൻ തീരുമാനിക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്...
ആലിസ് ആയി രജിഷ എത്തിയ ഈ ചിത്രത്തിന്റെ സുരാജ് ഏട്ടൻ വര്ഗീസ് ആയി എത്തി... നിരഞ് മണിയൻപിള്ള രാജു മാനുൽ എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ ടിനി ടോം, സോനാ നായർ പിന്നേ ധ്രുവൻ ആദി എന്നാ ഒരു ക്യാമിയോ റോളിലും ചിത്രത്തിൽ ഉണ്ട്...
Kailas Menon സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Sudeep Elamon ആയിരുന്നു.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം Maniyanpilla Raju Productions ഇന്റെ ബന്നേറിൽ Prajeev, Maniyanpilla Raju എന്നിവർ ചേര്ന്നു നിർമിച്ചത്... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക... ഒരു മികച്ച അനുഭവം...
No comments:
Post a Comment