"നന്മയുള്ള ഒരു കൊച്ചു ചിത്രം "
Jemin Cyriac കഥയെഴുതി സുഗീത് സംവിധാനം നിർവഹിച്ച ഈ മലയാളം ഫാൻസ്റ്റി ചിത്രത്തിൽ ദിലീപ്, ബേബി മനസ്വി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
മുത്തച്ഛനൊപ്പം താമസിക്കുന്ന ഇസ എലിസബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.. കുഞ്ഞുനാളിൽ ഒരു ആക്‌സിഡന്റിൽ തന്റെ അച്ഛനമ്മമാരെ നഷ്ടപെട്ട ഇസ മുത്തച്ഛന്റെ കഥകളിളിലൂടെ സാന്റയെ ഇഷ്ടപെടാൻ തുടങ്ങുന്നു..തന്റെ പ്രശനങ്ങൾ പരിഹരിക്കാൻ സീക്രെട് സാന്ത വരും എന്ന് വിശ്വസിക്കുന്ന അവളെ തേടി ആ ക്രിസ്മസ് രാത്രിയിൽ സാന്റാ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...
സാന്റാ ആയി ദിലീപേട്ടൻ എത്തിയ ചിത്രത്തിൽ ഇസ ആയി ബേബി മനസ്വി എത്തി.. ഇസയുടെ മുത്തച്ഛൻ കഥാപാത്രത്തെ സായി കുമാർ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ ബേബി ദേവനന്ദ, സണ്ണി വെയ്ൻ, അനുശ്രീ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
നിഷാദ് അഹമ്മദ്, സന്തോഷ് വർമ എന്നിവരുടെ വരികൾക് വിദ്യാസാഗർ ആണ് ചിത്രത്തിലെ ഗാനങ്ങൾക് ഈണമിട്ടത്.. വി സാജൻ എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി ആയിരുന്നു... visual effects ഇന് പ്രാധാന്യം ഉള്ള ഈ ചിത്രത്തിന്റെ ഈ വിഭാഗം ബിനോയ് സദാശിവൻ, ജോർജ് ജോ അജിത് എന്നിവർ ആണ് കൈകാര്യം ചെയ്തത്....
Wall Poster Entertainment ഇന്റെ ബന്നേറിൽ Nishad Koya, Ajeesh O. K., Sajith Krishna, Saritha Sugeeth എന്നിവർ നിർമിച്ച ഈ ചിത്രം Kalasangham Films ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല എന്നാണ് അറിവ്... കുട്ടികൾക് വേണ്ടിയുള്ള ഒരു നല്ല കൊച്ചു ചിത്രം.... എന്നിക് ഇഷ്ടമായി...
No comments:
Post a Comment