Saturday, August 29, 2020

Menaka:The perfect crime story (malayalam tv series)

മനോജ്‌ മേനോൻ, ദേവദാസ്, പ്രവീൺ കെ എന്നിവർ കഥയും തിരക്കഥയും രചിച് പ്രവീൺ സംവിധാനം  ചെയ്ത ഈ മലയാളം t.v സീരീസ് പറയുന്നത് ഒരു perfect crime ഇന്റെ കഥയാണ്.... 

ഒരു ടീ വി ഷോയിൽ നിന്നും ആണ്‌ സീരീസ്  ആരംഭിക്കുന്നത്.. തങ്ങളുടെ trp റൈറ്റിംഗ് കൂട്ടാൻ ഒരു നടനെ കൊണ്ടുവന്നു അയാളുടെ  ഇന്റർവ്യൂ നടത്തുന്നതിനിടെ,  അജയൻ എന്നൊരാൾ  വേദിയിൽ എത്തുകയും,  താൻ അടുത്ത ഏഴു ദിവസം ഏഴു പേരെ കൊല്ലും എന്ന് പ്രഖ്യാപിക്കുകയും,  അതിലെ ആദ്യ ഇര ഞാൻ തന്നെ ആണ്‌ എന്ന് പറഞ്ഞു  അവിടെ സ്വയം വെടി വച്ച് മരിച് വീഴുകയും ചെയ്യുന്നു...  അങ്ങനെ ആ കേസ് അന്വേഷിക്കാൻ dysp ജേക്കബ് ആനൂകാരൻ എത്തുന്നു....  ആദ്യം നിസ്സാരം ആക്കിയ ആ സംഭവത്തിനു ശേഷം അയാളുടെ വിഡിയോകൾ പല സ്ഥലങ്ങളിൽ  വരുന്നതും,  കൂടുതൽ പേര് അപകടത്തിൽ പെടുന്നതോടെ കഥ കൂടുതൽ സങ്കീർണവും സംഭവബഹുലവും ആകുന്നു.... 

Dysp ജേക്കബ് ആയി അശ്വിൻ കുമാർ എത്തിയ ഇതിൽ അജയൻ ആയി വി കെ ശ്രീനിവാസ് എത്തി... ഇവരെ കൂടാതെ സാമ്രഗിനി രാജൻ, മാല പർവതി, ദീപു ജി പണിക്കർ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.... 

നവീൻ ചമ്പടി, സച്ചു കുസുമാലയം എന്നിവർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് ജുനൈദ്  നിർവഹിച്ചു..  കൃഷ്ണ കുറുപ് ആണ്‌  സീരിസിന് സംഗീതം നൽകിയത്.... 

 laying plan, waging war, attack by strategem, weak and strong points, maneuvring, variations in tactics, the army on march, the attack by fire, the nine situations എന്നിങ്ങനെ ഒൻപത് എപിസോഡ്സ് ഉള്ള ഈ സീരീസ് മനോരമ മാക്സ് ഇന്റെ ബന്നേറിൽ രഞ്ജിത് നായർ ആണ്‌ നിർമിച്ചു വിതരണം നടത്തിയത്.... ഒരു രണ്ടാം ഭാഗത്തിന് തുടക്കം വച്ച് അവസാനിപ്പിച്ച ഈ സീരീസ് ചില പോരായിമകൾ ഉണ്ടെകിലും പ്രയക്ഷകനും ഒരു നല്ല അനുഭവം ആകുന്നുണ്ട്...എന്നിക് ഇഷ്ടമായി...

"All warfare is based on deception. Attack when he is unprepared, appear when you are not expected. "

No comments:

Post a Comment