Friday, August 7, 2020

Shivaji Surathkal: The Case of Ranagiri Rahasya (kannada)


Akash Srivatsa, Abhijith കഥയെഴുതി Akash Srivatsapp സംവിധാനം ചെയ്ത ഈ കന്നട മിസ്ടറി ത്രില്ലെർ ചിത്രത്തിൽ രമേശ്‌ അരവിന്ദ് ടൈറ്റിൽ കഥാപാത്രം ആയ ശിവാജി സുറത്കൽ ആയി എത്തി... 

ചിത്രം പറയുന്നത് പോലീസ് ഇൻസ്‌പെക്ടർ ശിവാജി സുരതകളുടെ കഥയാണ്.. കന്നട ഷെർലോക് ഹോംസ് എന്ന വിളിപ്പേരുള്ള അദ്ദേഹം ഹോം മിനിസ്റ്റർ മകൻ റോഷന്റെ കൊലപതാകവുമായി ബന്ധപെട്ടു ഗോവിന്ദ എന്ന പോലീസ് കോൺസ്റ്റബിലിന്‌ ഒപ്പം റാണഗിരിയിലെ ഒരു റിസോർട്ടിൽ എത്തുന്നതും, അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രത്തിൽ അദേഹത്തിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവവും പ്രധാന കഥയ്‌ക്കൊപ്പം parallel ആയി പറഞ്ഞു പോകുന്നു... ഈ രണ്ട് കഥകളും ഒരു സ്ഥലത്ത് ഒന്നിക്കുമ്പോൾ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആയി മാറുന്നു.... 

രമേശ്‌ അരവിന്ദിനെ കൂടാതെ രഘു രാമനാകോപാ ഗോവിന്ദ് എന്ന കഥാപാത്രം ആയപ്പോൾ ഇവരെ കൂടാതെ   രാധിക നാരായൺ, വിനയ് ഗൗഡ, രോഹിത്ത് എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളേ അവതരിപ്പിച്ചത്... 

Akash Srivatsa, Jayant Kaikini, Guru panchanbettu എന്നിവരുടെ വരികൾക് Judah Sandhy ഗാനങ്ങൾക് ഈണമിട്ടപ്പോൾ Guruprasad MG ഛായാഗ്രഹണവും Srikanth, Akash Srivatsa എന്നിവർ ചേർന്ന് എഡിറ്റിംഗും നിർവഹിച്ചു...

Anjandri Cine Combines ഇന്റെ ബന്നേറിൽ Anup Gowda, Reka KN എന്നിവർ നിർമിച്ച ഈ ചിത്രം KRG Studios ആണ് വിതരണം നടത്തിയത്... കോവിഡ്ഇന് തൊട്ട് മുൻപ് എത്തിയ ഈ ചിത്രം കന്നട ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് നിൽകുമ്പോൾ നിലക്കുകയും ചെയ്തു..


ഈ വർഷം കണ്ട ഏജന്റ് സായി ശ്രീനിവാസ ആത്രേയ, ബെൽ ബോട്ടം എന്നി ചിത്രങ്ങൾക് ഒപ്പം ചേർത്ത് വെക്കാൻ കഴിയുന്ന ഒരു കിടു ത്രില്ലെർ.... മികച്ച അനുഭവം....

No comments:

Post a Comment