".. online"
Janardhan Chikkanna യുടെ കഥയ്ക് അദ്ദേഹവും Avinash Lakshmaiah ഉം കൂടി തിരക്കഥ രചിച്ച ഈ കന്നട സൈബർ ത്രില്ലെർ ചിത്രം Janardhan Chikkanna തന്നെ ആണ് സംവിധാനം നിർവഹിച്ചത്...
കന്നട സിനിമയിലെ ഈ 4000th ചിത്രം പറയുന്നത് നമ്മുടെ നാട്ടിൽ നടക്കുന്ന സൈബർ ക്രൈസിനെ പറ്റിയാണ്... അലോക് എന്ന ഒരു അനാഥനിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്... കോളേജ് കഴിഞ്ഞ് ഒരു കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട്യിൽ പഠിപ്പിക്കാൻ തുടങ്ങുകയും അവിടെ വച്ച് പൂജ എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആകുകയും ചെയ്യുന്നു... പക്ഷെ ശരിക്കും ഈ പൂജ ആരായിരുന്നു? അവളുടെ ഉദ്ദേശം എന്തായിരുന്നു എന്ന് നമ്മൾ പ്രയക്ഷകർ മനസിലാകുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...
നവീൻ ശങ്കർ അലോക് ആയി എത്തിയ ചിത്രത്തിൽ പൂജ ആയി സോനു ഗൗഡ എത്തി... ആസ്തി എന്ന അലോകിന്റെ സുഹൃത് വേഷം രാം ധനുഷ് കൈകാര്യം ചെയ്തപ്പോൾ പാനീഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി പവൻ കുമാറും ചിത്രത്തിൽ ഉണ്ട്....
Jayanth Kaikini, Kiran Kaverappa, Anoop Ramaswamy Kashyap എന്നിവരുടെ വരികൾക് Amit Anand ഈണമിട്ട ഇതിലെ ഗാനങ്ങൾ Vivid Films and Divo ആണ് വിതരണം നടത്തിയത്... Shanthi Sagar H G ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ Bharath M C ആണ് എഡിറ്റർ...
Vivid Films ഇന്റെ ബന്നേറിൽ Prashant Reddy, Devraja R എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി.... ഒരു മികച്ച അനുഭവം
No comments:
Post a Comment