LC Santhanamoorthy കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാരും ഒരു നായയും പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
നാട്ടിലേ ചില പെൺകുട്ടികളുടെ മരണം അന്വേഷിക്കാൻ കുന്തവൈ എന്ന പോലീസ് ഇൻസ്‌പെക്ടർ നിയോഗിക്കപ്പെടുന്നു.. അതിനു സഹായം ആയി എത്തുന്ന ഡാനി എന്ന നായയും അവരും തമ്മിലുള്ള ബന്ധവും അതിനിടെ അവരുടെ അനിയത്തി തന്നെ കൊലപെടുത്തോടെ നടക്കുന്ന സംഭവങ്ങളിലേക് ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്...
കുന്തവൈ ആയി വരലക്ഷ്മി ശരത്കുമാർ എത്തിയ ചിത്രത്തിൽ വേല രാമമൂർത്തി ചിദംബരം എന്ന കഥാപാത്രം ആയി എത്തി.. കവി എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി വിനോത് കിഷൻ എത്തിയപ്പോൾ ഇവരെ കൂടാതെ അനിത സമ്പത്, ദുരൈ സുധാകർ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്..
K Sathish Kumar ഇന്റെ വരികൾക് Sai Bhaskar-Santhosh Dhayanithy എന്നിവർ ആണ് ഗാനങ്ങൾക് ഈണമിട്ടത്... SN Fazil എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം B Anandkumar ആയിരുന്നു...
PG Mediaworks ഇന്റെ ബന്നേറിൽ P. G. Muthiah നിർമിച്ച ഈ ചിത്രം Zee5 ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം വെറുതെ ഒരു വട്ടം കണ്ട് മറക്കാം..
No comments:
Post a Comment