"എന്നവളേ അടി എന്നവളേ
എന്തൻ ഇദയത്തിൽ തോലായതു വിട്ടെൻ "
മാസ്റ്റർ ക്രഫ്റ്സ്മാൻ ശങ്കർ കഥയെഴുതി സംവിധനം ചെയ്ത ഈ തമിഴ് റൊമാന്റിക് ത്രില്ലെർ ചിത്രം പറഞ്ഞത് പ്രഭു ശ്രുതി എന്നിവരുടെ പ്രണയ കഥയാണ്...
മദ്രാസ് govt. ആർട്സ് കോളേജ് ചെയർമാൻ ആയ പ്രഭുവിലൂടെയാണ് കഥ സഞ്ചരിക്കുന്നത്... വസന്ത് എന്നാ സുഹൃത്തിനോപ്പം അടിച്ച് പൊളിച്ചു ജീവിക്കുന്ന പ്രഭു അവരുടെ കോളേജ് ഉൽഘടനം നടത്താൻ എത്തുന്ന കരകള ഗവർണർ സത്യനാരായണയുടെ മകൾ ശ്രുതിയെ കാണാൻ ഇടവരികയും ഇഷ്ട്ടത്തിൽ ആവുകയും ചെയ്യുന്നു.... അതിനിടെ മല്ലി എന്ന ടെററിസ്റ് നടരാജ അമ്പലത്തിൽ ബോംബ് വെക്കാൻ പ്ലാൻ ചെയ്യുന്നതും അതിന്റെ ഇടയിലേക്ക് പ്രഭു-ശ്രുതി എന്നിവർ എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....
പ്രഭു എന്നാ കഥാപാത്രം ആയി പ്രഭുദേവ എത്തിയ ചിത്രത്തിൽ ശ്രുതി ആയി നഗ്മ എത്തി.. മല്ലി എന്നാ മല്ലികാർജുന എന്നാ കഥാപാത്രം ആയി രഘുവരൻ എത്തിയപ്പോൾ ഇവരെ കൂടാതെ വടിവേലു, മനോരമ, ഗിരീഷ് കാരനാട് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്..
വാലി, വൈരമുത്തു, ശങ്കർ എന്നിവരുടെ വരികൾക്ക് ഐ ആർ റഹ്മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ Pyramid, Sa Re Ga Ma, Lahari Music എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... ബി ലെനിൻ, വി ടി വിജയൻ എന്നിവർ ചേർന്നു എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജീവ നിർവഹിച്ചു...
A. R. S. Film International ഇന്റെ ബന്നേറിൽ K. T. Kunjumon നിർമിച്ച ഈ ചിത്രം തെലുഗിൽ Premikudu എന്നാ പേരിലും ഹിന്ദിയിൽ Humse Hai Muqabala എന്നാ പേരിലും ഡബ്ബിങ് ചെയ്തു ഇറക്കിട്ടുണ്ട്...ചിത്രത്തിലെ "മുക്കാലാ" എന്ന് തുടങ്ങുന്ന ഗാനം റഹ്മാനെ Limca Book of Records യിൽ എത്തിച്ചപ്പോൾ Pettai Rap എന്ന് തുടങ്ങിയ ഗാനം എഴുതിയത് സ്വയം സംവിധായകൻ ആയിരുന്നു.. കൂടാതെ എന്നവളേ എന്നാ ഗാനത്തിലൂടെ പി ഉണ്ണികൃഷ്ണൻ സിനിമ സംഗീത ലോകത്തേക് കടന്നു വരുന്നതും ഈ ചിത്രത്തിലൂടെയാണ്.....
42nd National Film Awards യിൽ Best Male Playback Singer അവാർഡ് തന്റെ ആദ്യ ഗാനത്തിൽ കരസ്ഥം ആക്കിയ പി ഉണ്ണികൃഷ്ണൻയിൽ ഉൾപ്പടെ Best Audiography, Best Editing Best Special Effects എന്നി അവാർഡുകൾ നേടിയ ഈ ചിത്രം
42nd Filmfare Awards South യിൽ best director, best music director അവാർഡും കരസ്ഥമാക്കി... .ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ഒരു വലിയ വിജയവും ആയിരുന്നു.... ഇന്നും ഇതിലെ ഗാനങ്ങൾ എന്റെ സൌണ്ട് ട്രാക്കിൽ ഉള്ള ഈ ചിത്രം എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന് തന്നെ.. ഒരു നല്ല അനുഭവം...
No comments:
Post a Comment