Smita Singh കഥയെഴുതി Honey Trehan സംവിധാനം നിർവഹിച്ച ഈ ഹിന്ദി ക്രൈം ഡ്രാമ ചിത്രത്തിൽ Nawazuddin Siddiqui, Radhika Apte എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് ഇൻസ്‌പെക്ടർ ജത്തിൽ യാദവിന്റെ കഥയാണ്... ഉത്തർ പ്രദേശിലെ ഒരു ചെറിയ സ്ഥലത്, തോക്കുകലാൽ ആൾകാർ അമ്മാനം ആടുന്ന ആ സ്ഥലത്ത്, നമ്മൾ രഘുബീർ യാദവിന്റെ കല്യാണവീട്ടിൽ എത്തുന്നു... പക്ഷെ അന്ന് രാത്രി അയാളെ ആരോ കൊലപാതകം ചെയ്യുന്നതോടെ ആ കേസ് അന്വേഷിക്കാൻ ജത്തിൽ യാദവ് നിയോഗിക്കപ്പെടുന്നതും അദ്ദേഹം അന്ന് രാത്രി അവിടെ നടന്ന സംഭവങ്ങളുടെ ചരുളഴിക്കുന്നതും ആണ് കഥാസാരം....
ജത്തിൽ ആയി nawazuddin siddiqui എത്തിയ ചിത്രത്തിൽ രാധ എന്ന പുതു പെണ്ണ് ആയി radhika apte എത്തി.... രഘുബീർ യാദവ് എന്ന കഥാപാത്രം Khalid Tyabji കൈകാര്യം ചെയ്തപ്പോൾ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയ Karuna Singh, SSP Lalji Shukla എന്നിവരെ Shweta Tripathi, Tigmanshu Dhulia എന്നിവർ ചേർന്ന് വെള്ളിത്തിരയിൽ എത്തിച്ചു...
Sneha Khanwalkar സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് A. Sreekar Prasad ഉം ഛായാഗ്രഹണം Pankaj Kumar ഉം ആയിരുന്നു...
RSVP Movies ഇന്റെ ബന്നേറിൽ Ronnie Screwvala, Abhishek Chaubey എന്നിവർ നിർമിച്ച ഈ ചിത്രം നേരിട്ട് നെറ്ഫ്ലിസ് ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഓരോ പ്രയക്ഷകനും ഒരു മികച്ച അനുഭവം ആകുന്നുണ്ട്... ചിത്രം കണ്ടുകൊണ്ട് ഇരുന്നപ്പോൾ എവിടേയോക്കയോ എന്നിക് murder in orient express എന്ന ചിത്രം ഓർമവന്നു... കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണുക.. ഒരു മികച്ച അനുഭവം
No comments:
Post a Comment