Saturday, August 8, 2020

Thobama

T. V. Aswathy, Mohsin Kassim എന്നിവർ ചേർന്ന് കഥയും തിരക്കഥയും രചിച് Mohsin Kassim സംവിധാനം  ചെയ്ത ഈ മലയാളം കോമഡി ചിത്രം പറയുന്നത് തൊമ്മി, മമ്മു, ബാലു എന്നി മൂന്ന് സുഹൃത്തുക്കളുടെ കഥയാണ്... 

നല്ല കട്ട സുഹൃത്തുക്കൾ ആയ  അവർ പണം നേടാൻ വേണ്ടി എന്ത് ജോലിയും ചെയ്യാൻ തയ്യാർ ആകുന്നു..അതിനിടെ തൊമ്മി തന്റെ അമ്മാവന്റെ സഹായത്തോടെ വിജയ എന്ന ആളുടെ പൂഴി കടത്താൻ സഹായിക്കാൻ തുടങ്ങുന്നതും അവൻ അതിനു തന്റെ കൂട്ടുകാരെയും അതിൽ വലിച്ചിടുന്നതും കൂടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം... 

തൊമ്മി ആയി ഷറഫുദീൻ എത്തിയ ചിത്രത്തിൽ മമ്മു ആയി കൃഷ്ണ ശങ്കറും, ബാലു ആയി സിജു വിത്സണും എത്തി... വിജയ് എന്ന കഥാപാത്രത്തെ ശബരീഷ് വർമ എത്തിയപ്പോൾ ഇവരെ കൂടാതെ പുണ്യ എലിസബത്ത്, ഹരീഷ് പെരുമന, റാഫി എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്... 

Rajesh Murugesan സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Shinos Rahman ഉം ഛായാഗ്രഹണം Sunoj Velayudhan ഉം ആയിരുന്നു.... Radical Cinemas, Thekkepat Films എന്നിവരുടെ ബന്നേറിൽ Alphonse Puthren, Sukumar Thekkepat എന്നിവർ നിർമിച്ച ഈ ചിത്രം Global United Media ആണ്‌ വിതരണം നടത്തിയത്... 

വെറുതെ ഒന്ന് കണ്ട്‌ മറക്കാം...

No comments:

Post a Comment